തോ​ക്കേ​ന്തി​യ മാ​വോ​യി​സ്റ്റു​ക​ള്‍ എ​ത്തി​യെ​ന്ന് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍
Thursday, January 17, 2019 1:43 AM IST
ബ​ദി​യ​ഡു​ക്ക: സാ​യു​ധ​രാ​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള മാ​വോ​യി​സ്റ്റ് സം​ഘം വീ​ട്ടി​ലെ​ത്തി​യെ​ന്ന ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ പോ​ലീ​സി​നെ മ​ണി​ക്കൂറു​ക​ളോ​ളം വ​ട്ടം​ക​റ​ക്കി. വി​ശ​ദ​മാ​യ തെ​ര​ച്ച​ലി​നും ആ​വ​ര്‍​ത്തി​ച്ചു​ള്ള മൊ​ഴി​യെ​ടു​ക്ക​ലി​നും ശേ​ഷ​മാ​ണ് പോ​ലീ​സി​ന് ശ്വാ​സം വീ​ണ​ത്. ബ​ദി​യ​ഡു​ക്ക പ​ള്ള​ത്ത​ടു​ക്ക വ​ള​കു​ഞ്ച​യി​ലെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും വി​ക​ലാം​ഗ​നു​മാ​യ ജ​യ്സ​ണ്‍ ജോ​സ​ഫാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ എ​ത്തി​യെ​ന്ന വി​വ​രം ബ​ദി​യ​ഡു​ക്ക പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ര​ണ്ടു സ്ത്രീ​ക​ള​ട​ക്ക​മു​ള്ള ആ​റം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​ത്തെ വീ​ടി​ന് സ​മീ​പ​ത്തു ക​ണ്ടു​വെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.​എ​ന്നാ​ല്‍ ഇ​തി​നെ പോ​ലീ​സ് കാ​ര്യ​മാ​യെ​ടു​ത്തി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ ജ​യ്സ​ണ്‍ ജോ​സ​ഫ് വീ​ണ്ടും വീ​ണ്ടും ഫോ​ണ്‍ വി​ളി​ക്കു​ക​യും ആ​റം​ഗ മാ​വോ​യി​സ്റ്റു​ക​ളി​ല്‍ കൈത്തോക്ക് എ​ന്തി​യ ര​ണ്ടു പേ​ര്‍ വീ​ട്ടി​ലെ​ത്തി അ​രി​യും പ​ച്ച​ക്ക​റി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് സം​ഭ​വം ഗൗ​ര​വ​ത്തി​ലെ​ടു​ത്ത​ത്.​
വ​ന്‍ പോ​ലീ​സ് സം​ഘം വ​ള​കു​ഞ്ച​യി​ലെ​ത്തു​ക​യും വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് നി​ര്‍​ദേശ​മു​ണ്ടാ​യി. ഒ​രു സം​ഘം പോ​ലീ​സു​കാ​ര്‍ സ​ര്‍​വ സ​ന്ന​ാഹ​ങ്ങ​ളു​മാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യും മ​റ്റൊ​രു സം​ഘം ജ​യ്സ​ണ്‍ ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​ടേ​യും മൊ​ഴി​യെ​ടു​ക്കു​ക​യും​ചെ​യ്തു. മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ജ​യ്സ​ണ്‍ ഉ​റ​ച്ചു നി​ന്ന​പ്പോ​ള്‍ ഭാ​ര്യ താ​നാ​രെ​യും ക​ണ്ടി​ല്ലെ​ന്ന് മൊ​ഴി ന​ല്‍​കി. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രേ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ് സം​ഘം മ​ട​ങ്ങി. അ​തേ സ​മ​യം മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ടെ​ന്ന നി​ല​പാ​ട് ഇ​ന്ന​ലെ രാ​വി​ലേ​യും ആ​വ​ര്‍​ത്തി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്നു സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി ജ​യ്സ​ണി​ല്‍നി​ന്ന് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.