തളിരണിഞ്ഞ് മലയോരം
Thursday, January 17, 2019 1:43 AM IST
മാ​ലോം: മ​ല​യോ​ര​ത്തി​ന്‍റെ മ​നംനി​റ​ച്ച് മ​ല​യോ​ര ക​ാർ​ഷി​ക മ​ഹോ​ത്സ​വം 2019ന് ​ഉ​ജ്വ​ല​മാ​യ തു​ട​ക്കം. ഇ​നി അ​ഞ്ചു​നാ​ൾ മ​ല​യോ​ര​ത്തി​ന്‍റെ ഉ​ത്സ​വ ദി​ന​ങ്ങ​ൾ.​ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന് പു​ത്ത​ൻ പ​രി​പ്രേ​ക്ഷ​മൊ​രു​ക്കാ​ൻ മ​ഹാ​ത്മാ ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​ലോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടു​ംബ​ശ്രീ ബ​ളാ​ൽ സി​ഡി​എ​സ്, മാ​ലോ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ലോം യൂ​ണി​റ്റ് , ചൈ​ത്രവാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ത​ളി​ര് മ​ല​യോ​ര കാ​ർ​ഷി​ക മ​ഹോത്സ​വത്തിന് ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യോ​ര ജ​ന​ത അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്ക​മാ​യി .
നാ​ട്ട​ക്ക​ല്ലി​ൽനി​ന്ന് പ്ര​ദ​ർ​ശ​ന ന​ഗ​രി​യാ​യ മാ​ലോം ജോ​ർ​ജ് മു​ത്തോ​ലി ന​ഗ​റി​ലേ​യ്ക്ക് ന​ട​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി ഫ്ലാ​ഗ് ഒാഫ് ചെ​യ്തു. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര അ​മ്മം​കു​ടം, വി​ള​ക്കാ​ട്ടം, നാ​സി​ക് ബാ​ന്‍റ്, ചെ​ണ്ട​മേ​ളം, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ, വേ​ഷ​വി​ധാ​ന​ത്തോ​ടു കൂ​ടി​യ ഡി​സ്പ്ലേ​ക​ൾ, തി​രു​വാ​തി​ര, ദ​ഫ്മു​ട്ട്, കോ​ൽ​ക്ക​ളി, മാ​ർ​ഗം​ക​ളി, മു​ത്തു​ക്കു​ട​ക​ൾ, ഡി​സ്പ്ലേ​ക​ൾ, അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി .
പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫ് ത​ളി​രി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ൻ​റ് ഹ​ക്കീം കു​ന്നി​ൽ അ​മ്യൂ​സ്മെ​ൻ​റ് ന​ഗ​രി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.​
കാ​ർ​ഷി​ക മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ ത​ളി​ര് സ​പ്ലി​മെ​ന്‍റ് ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി.​മൈ​ക്കി​ൾ പ​ബ്ലി​സി​റ്റി ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ അ​ല​ക്സ് നെ​ടി​യ​കാ​ല​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ജി.​ദേ​വ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മാ​ത്യു, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ബി​ന്ദു സാ​ബു, ശ്രീ​കു​മാ​ർ ഭ​ട്ട്, ഷ​ഫീ​ഖ് റ​ഹ്മാ​നി, എ​ൻ.​ഡി.​വി​ൻ​സെ​ന്‍റ്, എം.​പി. ജോ​സ​ഫ്, കെ.​ഡി.​മോ​ഹ​ന​ൻ, തോ​മ​സ് കാ​നാ​ട്ട്, വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം, ബി​ജു തു​ളു​ശേ​രി അ​ബ്ദു​ൾ കാ​സിം, സ്ക​റി​യ ക​ല്ലേ​ക്കു​ളം, ജാ​ൻ​സി ടോ​മി, ജ​യിം​സ് ത​ച്ചി​ലേ​ട​ത്ത്, ഷാ​ജി തൈ​ലം മാ​നാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ലോ​ഷ്യ​സ് ജോ​ർ​ജ് കു​ഞ്ചി​റ​ക്കാ​ട്ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​ജെ.​ആ​ൻ​ഡ്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് ഫ്ലോ​ട്ടു​ക​ളും

മാ​ലോം: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ മ​ല​യോ​ര​ത്ത് കാ​ർ​ഷി​ക​മേ​ള ന​ട​ക്കു​മ്പോ​ൾ ഘോ​ഷ​യാ​ത്ര​യി​ൽ അ​വ​ത​രി​പ്പി​ച്ച ഫ്ലോ​ട്ടു​ക​ളി​ലും അ​ത് ദൃ​ശ്യ​മാ​യി.
ക​ർ​ഷ​ക​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​തും ക​ർ​ഷ​ക​ന് റോ​ഡി​ൽ പോ​ലും ജീ​വ​ന് ഭീ​ഷ​ണി കാ​ട്ടു​പ​ന്നി​യാ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്ന ഫ്ലോ​ട്ടു​ക​ൾ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു .വ​ന്യ​മൃ​ഗ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ർ​ഷ​ക​ന്‍റെ ദു​ര​വ​സ്ഥ പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ കൊ​ണ്ടു​വ​രാ​നും ഇ​തി​ലൂ​ടെ സാ​ധി​ച്ചു.