സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം
Thursday, January 17, 2019 1:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ഷ​ണ​ൽ സ്‌​കി​ൽ ഡെ​വ​ല​പ്പ്മെന്‍റ് കോ​ർ​പ്പ​റേ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ധി​ര​രും അ​സ്ഥി സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സൗ​ജ​ന്യ റെ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന​ത്തി​ന് ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്ല​സ്ടു, പ​ത്താം ക്ലാസ് യോ​ഗ്യ​ത​യു​ള്ള 18 നും 35 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ യു​വാ​ക്ക​ളി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സ​മ​ർ​ത്ഥ​നം ട്ര​സ്റ്റി​ന്‍റെ എ​റ​ണാ​കു​ള​ത്തു​ള്ള ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ലേ​​ണി​ംഗ് റി​സോ​ഴ്‌​സ്‌ സെന്‍ററി​ൽ വച്ചാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഗ​വ​ൺ​മെ​ന്‍റ് അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും വി​വി​ധ ക​മ്പ​നി​ക​ളി​ൽ ജോ​ലി​യും ന​ൽ​കു​ന്ന​താ​ണ്. താ​മ​സം, ഭ​ക്ഷ​ണം, യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. ആ​ൺകു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കും, പ്ര​ത്യേ​കം ഹോ​സ്റ്റ​ൽ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
പ്ര​സ്തു​ത പ​രി​പാ​ടി​യു​ടെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 20നു ​രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ഹൊ​സ്ദു​ർ​ഗ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. താ​ത്​പ​ര്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ബ​ധി​ര​രും യോ​ഗ്യ​രാ​യ​വ​രും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്‌, മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി എ​ത്തി​ച്ചേ​ര​ണം. ഫോ​ൺ: 9495450161.