കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യു​ന്ന​തി​നാ​യി ഹെ​ല്‍​പ്പ് ലൈ​ന്‍
Thursday, January 17, 2019 1:45 AM IST
കാ​സ​ർ​ഗോ​ഡ്:​ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​തെ കൊ​ഴി​ഞ്ഞു​പോ​കു​ന്ന കു​ട്ടി​ക​ളെ അ​വ​രു​ടെ സ​ഹ​പാ​ഠി​ക​ളാ​യ കു​ട്ടി​ക​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെയും ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌ഷന്‍ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 6238 479 484 എ​ന്ന ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍ സ​ജ്ജ​മാ​യി. സ​ഹ​പാ​ഠി​യെ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി കാ​ണു​ന്നി​ല്ലെ​ങ്കി​ല്‍ 6238 479 484 എ​ന്ന ഫോ​ണ്‍​ന​മ്പ​റി​ല്‍ ഉ​ട​ന്‍ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​ക്കും ന​മ്പ​ര്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ പ്ര​കാ​രം ജി​ല്ല​യി​ല്‍ 559 കു​ട്ടി​ക​ളാ​ണ് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ 2018 ജൂ​ണ്‍ മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 16 വ​രെ​യു​ള​ള കാ​ല​യ​ള​വി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് കൊ​ഴി​ഞ്ഞു​പോ​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ കു​ട്ടി​ക​ളെ​യും എ​ല്ലാ അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ളി​ലും സ്‌​കൂ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥിക​ളും പൊ​തു​ജ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യും ജി​ല്ലാ ഭ​ര​ണ​കൂട​വു​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ത് ബാ​ബു അ​റി​യി​ച്ചു.
നി​ര്‍​ബ​ന്ധി​ത​വും സാ​ര്‍​വ​ത്രി​ക​വു​മാ​യ വി​ദ്യാ​ഭ്യാ​സം 14 വ​യ​സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കു​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്ത​ല്‍ ഡ്രോ​പ് ഔ​ട്ട് ഫ്രീ ​കാ​സ​ര്‍ഗോഡ് പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​വ​രു​ക​യാ​ണ്. എ​ല്ലാ ഇ​ട​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി ജി​ല്ല​യെ ശി​ശു സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള ബൃ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് ഡ്രോ​പ് ഔ​ട്ട് ഫ്രീ ​കാ​സ​ര്‍​ഗോഡ് എ​ന്ന പ​ദ്ധ​തി​ക്കു​ള്ള​ത്.
ഈ ​പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ​യും നേ​തൃ​ത്വ​ത്തി​ലും വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ സം​യോ​ജി​ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജി​ല്ലാ​ത​ല ഡ്രോ​പ്പ് ഔ​ട്ട് മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി രൂ​പീക​രി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേശ പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്ന് കൊ​ഴി​ഞ്ഞു പോ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്.