ബൈ​ക്കി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ബ​സ് ഡ്രൈ​വ​റെ വീ​ട്ടി​ല്‍ ക​യ​റി മ​ര്‍​ദി​ച്ചു
Thursday, January 17, 2019 1:45 AM IST
കാ​സ​ര്‍​ഗോ​ഡ്: ബൈ​ക്കി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​റെ വീ​ട്ടി​ല്‍നി​ന്ന് വ​ലി​ച്ചി​റ​ക്കി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ അ​ടു​ക്ക​ത്ത്ബ​യ​ല്‍ ഗു​ഡ്ഡെ ടെ​മ്പി​ള്‍ റോ​ഡി​ലെ കെ. ​പ്ര​ശാ​ന്ത്(33)​നാ​ണ് മ​ര്‍​ദന​മേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10.30 ഓ​ടെ ക​റ​ന്ത​ക്കാ​ട് വ​ച്ച് ബൈ​ക്കി​ന് സൈ​ഡ് ന​ല്‍​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു​പേ​ര്‍ ത​ര്‍​ക്കി​ച്ചി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടെ വീ​ട്ടി​ലെ​ത്തി​യ വ​ട്ടം​പാ​റ​യി​ലെ മ​ഹേ​ഷ്, തേ​ജു എ​ന്നി​വ​ര്‍ ഇ​രു​മ്പ് വ​ടി കൊ​ണ്ട് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന പ്ര​ശാ​ന്ത് പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.