കി​ക്കോ​ഫ് ഫു​ട്‌​ബോ​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Thursday, January 17, 2019 11:24 PM IST
ച​വ​റ: ചെ​റു​പ്രാ​യ​ത്തി​ല്‍​ത​ന്നെ താ​ല്‍​പ​ര്യ​മു​ള​ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന കാ​യി​ക​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​യാ​യ കി​ക്കോ​ഫി​ല്‍ ച​വ​റ മ​ണ്ഡ​ല​ത്തി​ലെ ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​ക്കൂ​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.
ജി​ല്ല​യി​ലെ അഞ്ച്, ആറ് ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ്ര​വേ​ശ​നം. പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ൻ ഇന്ന് അവസാനിക്കും. നേ​രി​ട്ടു​ള​ള ര​ജി​സ്‌​ട്രേ​ഷ​ന് 22ന് ശ​ങ്ക​ര​മം​ഗ​ലം സ്‌​കൂ​ളി​ല്‍ രാ​വി​ലെ ഒന്പതുമു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 കു​ട്ടി​ക​ളെ പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കും. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​ണ്.
കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് താ​ഴെ​ത​ട്ടു മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എംഎ​ല്‍​എ അ​റി​യി​ച്ചു. ര​ജി​സ്‌​ട്രേ​ഷ​ന് വ​രു​ന്ന കു​ട്ടി​ക​ള്‍ ആ​ധാ​ര്‍, ജ​ന​ന​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

താ​ത്ക്കാ​ലി​ക നി​യ​മ​നം

കൊല്ലം:സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​ച്ച​ടി, ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളം, ഇം​ഗ്‌​ളി​ഷ് ഭാ​ഷ​ക​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ക​ണ്ട​ന്‍റ് ഡെ​വ​ല​പ്പ​ര്‍, ഡി​സൈ​ന​ര്‍ എ​ന്നി​വ​രു​ടെ താ​ത്കാ​ലി​ക സേ​വ​നം ആ​വ​ശ്യ​മു​ണ്ട്.
മേ​ഖ​ല​ക​ളി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍ 22ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.kerala.gov.inവെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്കാം.