ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി എംഎൽഎയും മന്ത്രിയും
Thursday, January 17, 2019 11:25 PM IST
പ​ത്ത​നാ​പു​രം:​ മു​ട​ങ്ങി​പ്പോ​യ പ​ദ്ധ​തി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ​യും മ​ന്ത്രി കെ.​രാ​ജു​വും. പ​ത്ത​നാ​പു​രം റേ​ഞ്ചി​ന് കീ​ഴി​ലു​ള​ള അ​മ്പ​നാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ചാ​യി​രു​ന്നു ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​ത്.
പ​ത്ത​നാ​പു​ര​ത്തെ കെഎ​സ് ആ​ർ​ടി​സി ഡി​പ്പോ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ലം ന​ൽ​ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെന്ന് എം​എ​ൽഎ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. കൂ​ടാ​തെ മു​ട​ങ്ങി​പ്പോ​യ ക​ട​ശേ​രി കു​പ്പി​വെ​ള്ള പ​ദ്ധ​തി വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ട് തൊള്ളാ​യി​രം ദി​വ​സം ക​ഴി​ഞ്ഞെന്നും ത​ന്നോ​ട് പി​ണ​ക്ക​മു​ള്ള​തു​കൊ​ണ്ടാ​ണോ ഇ​തൊ​ന്നും ചെ​യ്യാ​ത്ത​തെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. വ്യ​ക്ത​പ​ര​മാ​യി വി​ദ്വേ​ഷ​മി​ല്ലെങ്കി​ൽ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​മെ​ന്ന് ക​രു​തു​ന്ന​താ​യും എംഎൽഎ പ​റ​ഞ്ഞു.
എ​ന്നാ​ൽ ഉ​ത്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജു തി​രി​ച്ച​ടി​ച്ചു. ത​ന്നേ​ക്കാ​ൾ മു​ന്നേ എം​എ​ൽഎ​യും വ​നം​മ​ന്ത്രി​യും ആ​യ ആ​ളാ​ണ് ഗ​ണേ​ഷ്കു​മാ​ർ. അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യാ​തി​രു​ന്ന​ത് താ​ൻ വ​ന്ന​യു​ട​നെ ചെ​യ്യ​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ യു​ക്തി മ​ന​സി​ലാ​കു​ന്നി​ല്ല. ഇ​തൊ​ന്നും അ​ത്ര എ​ളു​പ്പ​മ​ല്ലെന്ന് ഗ​ണേ​ഷി​ന് അ​റി​യാം. അ​ച്ച​ൻ​കോ​വി​ൽ റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ഹാ​ലി​ള​കി​യ​ട്ട് കാ​ര്യ​മി​ല്ല​ന്നും മ​ന്ത്രി കെ.​രാ​ജു മ​റു​പ​ടി ന​ൽ​കി.
ക​ഴി​ഞ്ഞ മാ​സം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ൻ ഉ​ത്ഘാ​ട​നം ഭ​ര​ണ​പ​ക്ഷ​ത്തെ മ​ന്ത്രി​യു​ടേ​യും എംഎ​ൽ​എ​യു​ടേ​യും പ​ട​ല​പി​ണ​ക്കം മൂ​ല​മാ​ണ് നീ​ണ്ടു​പോ​യ​ത്.​ കൂ​ടാ​തെ നോ​ട്ടീ​സി​ൽ ഗ​ണേ​ഷി​ന്‍റെ ഫോ​ട്ടോ ഒ​ഴി​വാ​ക്കി​യ​തും സി​പി​ഐ, കേ​ര​ള​കോ​ൺ​ഗ്ര​സ് (ബി)​പോ​രി​നും കാ​ര​ണ​മാ​യി . ഫോ​റ​സ്റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ നാ​ട​മു​റി​ക്കാ​നാ​യി ഗ​ണേ​ഷ്കു​മാ​റി​നാ​യി മ​ണി​ക്കൂ​റു​ക​ളാ​ണ് മ​ന്ത്രി കെ.​രാ​ജു​വും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യും കാ​ത്തു നി​ന്ന​ത്.