മോ​ൻ​സി മാ​ഷ് പ​റ​യു​ന്നു; ഒ​ന്നും പാ​ഴ​ല്ല
Friday, January 18, 2019 1:50 AM IST
മാ​ലോം: നാം ​ഉ​പ​യോ​ഗി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പാ​ഴ്‌വസ്തു​ക്ക​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു ത​രു​ന്ന സെ​ന്‍റ് ജൂ​ഡ്സ് സ്കൂ​ളി​ലെ ച​രി​ത്രാ​ധ്യാ​പ​ക​ൻ മോ​ൻ​സി ചെ​റി​യാ​ന്‍റെ സ്റ്റാ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ​ഴ​യ ഷൂ​വി​ന്‍റെ ഉ​ള്ളി​ലും പാ​ഴാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലും പു​ഷ്പ്പി​ച്ച് നി​ൽ​ക്കു​ന്ന ഓ​ർ​ക്കി​ഡു​ക​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും കൂ​ടാ​തെ ചി​ര​ട്ട​ക​ൾ കൊ​ണ്ട് മ​നോ​ഹ​ര​മാ​യ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്നു. ചു​രു​ക്കിപ്പ​റ​ഞ്ഞാ​ൽ ഒ​രു സാ​ധ​ന​ങ്ങ​ളും നാം ​വ​ലി​ച്ചെ​റി​യാ​തെ ര​ണ്ടാ​മ​ത് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​തു​വ​ഴി മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​മെ​ന്നും ഈ ​സ്റ്റാ​ൾ ന​മ്മെ ഒാ​ർ​മ​പ്പെ​ടു​ത്തു​ന്നു.