കി​ക്കോ​ഫി​നു തു​ട​ക്ക​മാ​യി
Friday, January 18, 2019 11:58 PM IST
വൈ​ക്കം: കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം ന​ട​പ്പാ​ക്കു​ന്ന ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ കി​ക്കോ​ഫി​നു വൈ​ക്കം ഗ​വ​ണ്‍മെ​ന്‍റ് ബോ​യി​സ് ഹൈ​സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഏ​ക സ്കൂ​ളാ​ണ് വൈ​ക്കം ഗ​വ​ണ്‍മെ​ന്‍റ് ബോ​യി​സ് ഹൈ​സ്കൂ​ൾ.

2007 ജ​നു​വ​രി ഒ​ന്നി​നും 2018 ഡി​സം​ബ​ർ 31 നും ​മ​ധ്യേ ജ​നി​ച്ച 25 ആ​ണ്‍കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്ന് സി.​കെ. ആ​ശ എം​എ​ൽ​എ പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു www.sports kerala kickoff.org എ​ന്ന വെ​ബ് സൈ​റ്റി​ൽ 23 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ എ​സ്എം​എ​സ് ആ​യി ല​ഭി​ക്കും.

മൂ​ന്ന് ടെ​സ്റ്റു​ക​ൾ അ​ട​ങ്ങി​യ പ്രി​ലി​മി​ന​റി സെ​ല​ക്്‌ഷ​നി​ൽ മു​ന്നി​ലെ​ത്തു​ന്ന 50 പേ​രെ ഫൈ​ന​ൽ സെ​ല​ക്ഷ​നു വേ​ണ്ടി പ്ര​ത്യേ​കം പ​രി​ശീ​ലി​പ്പി​ക്കും. തു​ട​ർ​ന്ന് ഫൈ​ന​ൽ സെ​ല​ക്‌ഷ​നി​ൽ കി​ക്കിം​ഗ് ബാ​ക്ക്, ഷൂ​ട്ടിം​ഗ് ടെ​സ്റ്റു​ക​ളി​ൽ കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് 25 പേ​രു​ടെ അ​ന്തി​മ പ​ട്ടി​ക ത​യ്യാ​റാ​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കും.

സ്പോ​ർ​ട്സ് കി​റ്റ്, ഭ​ക്ഷ​ണം എ​ന്നി​വ ഇ​വ​ർ​ക്ക് ന​ൽ​കും. കോ​ച്ച്, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് എ​ന്നി​വ​രു​ടെ സേ​വ​നം, ഇ​ന്‍റ​ർ സെ​ന്‍റ​ർ മ​ത്സ ര​ങ്ങ​ൾ, പ​ഠ​ന​യാ​ത്ര​ക​ൾ, വി​ദേ​ശ കോ​ച്ചു​ക​ളു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നും സി.​കെ. ആ​ശ എം​എ​ൽ​എ അ​റി​യി​ച്ചു.