സ​ർ​ഗോ​ത്സ​വ​വും വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​വും നാ​ളെ
Saturday, January 19, 2019 12:27 AM IST
എ​ട​ക്ക​ര: കെഎ​ൻ​എം എ​ട​ക്ക​ര മ​ണ്ഡ​ലം മ​ദ്റ​സ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗോ​ത്സ​വ​വും വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പാ​ലാ​ട് ഗൈ​ഡ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വം രാ​വി​ലെ എ​ട്ടി​ന് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല​യി​ലെ 22 മ​ദ്റ​സ​ക​ളി​ൽ നി​ന്നാ​യി 800 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കിട്ട് നാ​ലി​ന് വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം പി. ​അ​ബൂ​ബ​ക്ക​ർ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബ്ദു​ൽ ജ​ലീ​ൽ മാ​മാ​ങ്ക​ര, സി.​എ​ച്ച്.​അ​ലി ശാ​ക്കി​ർ സു​ല്ല​മി, വി.​വി.​പ്ര​കാ​ശ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ.​പി.​എം. ഇ​ഖ്ബാ​ൽ, ല​ത്തീ​ഫ് മാ​മാ​ങ്ക​ര, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.