ഗ​വ.​ഐ​ടി​ഐ​യു​ടെ കെ​ട്ടി​ട ഉദ്ഘാടനം ഇ​ന്ന്
Saturday, January 19, 2019 12:27 AM IST
മ​ല​പ്പു​റം: ചെ​റി​യ​മു​ണ്ടം ഗ​വ.​ഐ​ടി​ഐ​യി​ൽ 4.77 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം തൊ​ഴി​ൽ നൈ​പു​ണ്യം, എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ർ​പ്പി​ക്കും. ഐ​ടി​ഐ പ​രി​സ​ര​ത്ത് വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ചെ​റി​യ​മു​ണ്ട​ത്തെ ന​രി​യ​റ​ക്കു​ന്നി​ൽ അ​നു​വ​ദി​ച്ച 2.5 ഏ​ക്ക​റി​ലാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.2017 ജ​നു​വ​രി 15ന് ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ജി ​സു​ധാ​ക​ര​നാ​ണ് ഐ​ടി​ഐ കെ​ട്ടി​ട​ത്തി​ന് ശി​ല​യി​ട്ട​ത്. തു​ട​ർ​ന്ന് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വി ​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ പ്ര​ത്യേ​ക താ​ൽ​പ്പ​ര്യ​മെ​ടു​ത്ത് കെ​ട്ടി​ട നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.