താ​നൂ​ർ സ​വാ​ദ് വ​ധം: കു​റ്റ​പ്ര​തം സ​മ​ർ​പ്പി​ച്ചില്ല; മു​ഖ്യ​പ്ര​തി​ക്ക് ജാ​മ്യം
Saturday, January 19, 2019 12:29 AM IST
തി​രൂ​ർ: താ​നൂ​ർ സ​വാ​ദ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഓ​മ​ച്ച​പ്പു​ഴ കൊ​ള​ത്തൂ​ർ ബ​ഷീ​ർ (40)ന് ​ജാ​മ്യം . പോ​ലി​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ബ​ഷീ​റി​ന് ജാ​മ്യം ല​ഭി​ച്ച​ത്. മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് മു​ഖ്യ​പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ​ത്.

എ​ന്നാ​ൽ വി​ല്ലേ​ജ് ഓ​ഫീസ​ർ സം​ഭ​വ സ്ഥ​ല സ്കെ​ച്ച് ഉ​ൾ​പ്പെ​ടെ ത​യാ​റാ​ക്കി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നാ​ണ് താ​നൂ​ർ സി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം.​ഇ​ക്കാ​ര്യം ബോ​ധി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട​തി വി​ല്ലേ​ജ് ഓ​ഫി​സ​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഓ​ഫീ​സ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി തേ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും സി​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ നാ​ലി​നാ​യി​രു​ന്നു താ​നൂ​ർ അ​ഞ്ചു​ടി സ്വ​ദേ​ശി പൗ​റ​ക​ത്ത് ക​മ്മു​വി​ന്‍റെ മ​ക​ൻ സ​വാ​ദി​ന്‍റെ കൊ​ല​പാ​ത​കം.

സ​വാ​ദി​ന്‍റെ ഭാ​ര്യ സൗ​ജ​ത്തും കാ​മു​ക​ൻ ബ​ഷീ​റും ചേ​ർ​ന്ന് സ​വാ​ദി​നെ ക​ഴു​ത്ത​റു​ത്ത് അ​തി​ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ ബ​ഷീ​റി​നെ പോ​ലീസ് നാ​ട്ടി​ലെ​ത്തി​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ കേ​സി​ൽ തു​ട​ക്ക​ത്തി​ൽ പോ​ലി​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പി​ന്നീ​ട് ഉ​ണ്ടാ​കാ​ത്ത​താ​ണ് കേ​സി​ൽ തി​രി​ച്ച​ടി​യാ​യ​ത്. 90 ദി​വ​സ​ത്തി​ന​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത കേ​സു​ക​ളി​ൽ ജാ​മ്യം അ​നു​വ​ദി​ക്കാ​മെ​ന്ന ഇ​ള​വാ​ണ് ബ​ഷീ​റി​ന് ല​ഭി​ച്ച​ത്.