ജീ​വ​നം ശു​ചി​ത്വ പ്ര​ച​ാര​ണം: റി​പ്പ​യ​ർ തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കും
Saturday, January 19, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ ജീ​വ​നം ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദ്വൈ​മാ​സ ശു​ചി​ത്വാ​വ​ബോ​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ചെ​രു​പ്പ്, കു​ട, ബാ​ഗ്, മ​റ്റു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ റി​പ്പ​യ​ർ ചെ​യ്യു​ന്ന പ​തി​നൊ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മി​ക​ച്ച മാ​തൃ​ക​യി​ൽ പു​ന​ര​ധി​വാ​സ ഷെ​ഡ് നി​ർ​മി​ച്ച് ഇ​വ​രെ മൂ​ന്ന് മാ​സ​ത്തി​ന​കം പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​യ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ സേ​വ​നം സ​മൂ​ഹ​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ന​ഗ​ര​സ​ഭ സ​ർ​വേ ന​ട​ത്തി. സ​ർ​വേ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ൽ​ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് അ​ധ്യ​ക്ഷ​നാ​യി. നി​ഷി അ​നി​ൽ​രാ​ജ്, കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, വ​ഴി​യോ​ര ക​ച്ച​വ​ട സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​അ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൽ സ​ജീം സ്വാ​ഗ​ത​വും, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​രാ​മ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.