ജില്ലയെ പ്ര​ശം​സി​ച്ച് സാ​ക്ഷ​ര​താ ഡ​യ​റ​ക്ട​ർ
Saturday, January 19, 2019 12:31 AM IST
മ​ല​പ്പു​റം: സാ​ക്ഷ​ര​ത യ​ജ്ഞ​ത്തി​ൽ രാ​ജ്യ​ത്തി​ന് മാ​തൃ​ക കേ​ര​ള​മാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ന് വ​ഴി കാ​ട്ടി​യ​ത് മ​ല​പ്പു​റ​മാ​യി​രു​ന്നു​വെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്.​ശ്രീ​ക​ല പ​റ​ഞ്ഞു.

സാ​ക്ഷ​ര​ത​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത സ​ന്ദേ​ശ​യാ​ത്ര​ക്ക് ജി​ല്ല​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജാ​ഥാ ക്യാ​പ്റ്റ​ൻ കൂ​ടി​യാ​യ പി.​എ​സ്.​ശ്രീ​ക​ല.അ​ധി​നി​വേ​ശ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ലും മ​ത​സൗ​ഹാ​ർ​ദ​ത്തി​ലും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ലും മാ​തൃ​ക​യാ​ണ് മ​ല​പ്പു​റം. ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​താ യാ​ത്ര​ക്ക് മ​റ്റു ജി​ല്ല​ക​ളി​ൽ ല​ഭി​ക്കാ​ത്ത സ്വീ​ക​ര​ണ​മാ​ണ് മ​ല​പ്പു​റ​ത്ത് ല​ഭി​ച്ച​ത്. ജി​ല്ല​യു​ടെ ആ​തി​ഥ്യ മ​ര്യാ​ദ​യു​ടെ​യും ന·​യു​ടെ​യും തെ​ളി​വാ​ണി​ത്. വ​രു​ന്ന​വ​രെ​യെ​ല്ലാം മ​ന​സ്സി​ന്‍റെ ഭാ​ഗ​മാ​ക്കി സ്വീ​ക​രി​ക്കു​ന്ന സം​സ്കാ​രം മ​ല​പ്പു​റ​ത്തി​നു​ണ്ട്.

ചേ​ല​ക്കോ​ട​ൻ ആ​യി​ഷ​യും വാ​രി​യ​ൻ​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​മ​ട​ക്ക​മു​ള്ള ന​വോ​ത്ഥാ​ന പോ​രാ​ളി​ക​ൾ​ക്കും സ്വ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ൾ​ക്കും ജന്മം ​ന​ൽ​കി​യ മ​ണ്ണാ​ണ് മ​ല​പ്പു​റം എന്നും അ​വ​ർ പ​റ​ഞ്ഞു.