വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റിൻ ദേ​വാ​ല​യം
Saturday, January 19, 2019 12:33 AM IST
വെ​റ്റി​ല​പ്പാ​റ: വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റിൻസ്​ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ഗ​സ്തീനോ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളിന് വി​കാ​രി ഫാ.​മാ​ത്യു തി​ട്ട​യി​ൽ കൊ​ടി​യേ​റ്റി.

ഫാ.​തോ​മ​സ് ക​പ്പ​ലു​മാ​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഇ​ന്നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന ന​വ​വൈ​ദി​ക​ൻ ഫാ.​സ​ച്ചി​ൻ പ​ടി​ഞ്ഞാ​റെ​ക​ടു​പ്പി​ൽ. തു​ട​ർ​ന്ന് വെ​റ്റി​ല​പ്പാ​റ ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ.​മ​നു ചെ​റു​മു​റ്റ​ത്തു​പ​ടി തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. നാ​ളെ താ​മ​ര​ശേ​രി രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ.​അ​ബ്ര​ഹാം കാ​വ​ൽ​പു​ര​യി​ട​ത്തി​ൽ വിശുദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.