ബ​ത്തേ​രി​യി​ൽ വി​ത്തു​ത്സ​വം 24 മു​ത​ൽ
Saturday, January 19, 2019 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യി​ൽ വി​ത്തു​ത്സ​വം 24 മു​ത​ൽ 28വ​രെ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബ​ത്തേ​രി-​ചു​ള്ളി​യോ​ട് റോ​ഡ് വ​ക്കി​ൽ ത​യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് വി​ത്തു​ത്സ​വം ന​ട​ക്കു​ക. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നും ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും വി​ത്തി​ന്മേ​ൽ ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​ണ് വി​ത്തു​ത്സ​വം.

ത​ദ്ദേ​ശീ​യ​വും അ​ന്യം​നി​ന്ന് പോ​കു​ന്ന​തു​മാ​യ വി​ത്തു​ക​ളു​ടെ​യും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടേ​യും കാ​ഴ്ച​യും കൈ​മാ​റ്റ​വു​മാ​ണ് വി​ത്തു​ത്സ​വം ല​ക്ഷ്യ​മി​ടു​ന്ന​ത്. 5000ത്തോ​ളം വ​രു​ന്ന ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള സം​ഘ​ട​ന അം​ഗ​ങ്ങ​ളോ​ടൊ​പ്പം ജൈ​വ​സു​സ്ഥി​ര കൃ​ഷി​യി​ൽ താ​ത്പ​ര്യ​പ്പെ​ടു​ന്ന ക​ർ​ഷ​ക​രും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളും വി​ത്തു​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

വി​ത്തു​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ൽ നാ​ട്ടു​ക​ർ​മം ഇ​ന്ന് രാ​വി​ലെ 11ന് ​ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ക്കും. 24ന് ​വൈ​കി​ട്ട് 3.30ന് ​വി​ത്തു​ഘോ​ഷ​യാ​ത്ര ന​ട​ക്കും.

തു​ട​ർ​ന്ന് 4.30ന് ​ച​ല​ച്ചചി​ത്ര ന​ട​ൻ ജോ​യി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​മി​നാ​ർ, ശി​ല്പ​ശാ​ല, പ്ര​ദ​ർ​ശ​നം, പ്ര​ഭാ​ഷ​ണം, പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യും വി​ത്തു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള പ്ര​മോ​ട്ട​ർ ടോ​മി മാ​ത്യു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ​ഫ് കു​ള​ത്തു​ങ്ക​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​പ്പു​ര, വ​യ​നാ​ട് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ മാ​നു​വ​ൽ, കെ.​ര​വി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.