തേ​ർ​ലാ​യി ദ്വീ​പി​ന് ക​ര​ഭി​ത്തി ഒ​രു​ക്കും
Saturday, January 19, 2019 1:29 AM IST
ശ്രീ​ക​ണ്ഠ​പു​രം: ക​ര​യി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ തേ​ർ​ലാ​യി ദ്വീ​പി​ന് ക​ര​ഭി​ത്തി​യൊ​രു​ക്കും. നാ​ല് ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ദ്വീ​പി​ന് 160 മീ​റ്റ​ർ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി​യൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ 62 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ക​ര​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

198 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മു​ള്ള തേ​ർ​ലാ​യി ദ്വീ​പ് വ​ള​പ​ട്ട​ണം പു​ഴ​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 130 കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന തേ​ർ​ലാ​യി ദ്വീ​പ് വ​ർ​ഷം തോ​റും ക​ര​യി​ടി​ച്ചി​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പെ​ട്ട് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. പാ​ല​മി​ല്ലാ​ത്ത​ത് കാ​ര​ണം ദ്വീ​പി​ലു​ള്ള​വ​ർ മ​യ്യി​ൽ, ക​ണ്ട​ക്കൈ, കു​റു​മാ​ത്തൂ​ർ, പെ​രി​ന്ത​ലേ​രി ബോ​ട്ടു​ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലെ​ത്താ​ൻ തോ​ണി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ തേ​ർ​ലാ​യി ശി​വ​ക്ഷേ​ത്ര​ത്തി​നു താ​ഴെ മോ​ല​ത്തും​മാ​ടി​നു സ​മീ​പ​ത്ത് ക​ര​യി​ടി​ഞ്ഞ് വ​യ​ൽ വ​ഴി വെ​ള്ളം ക​യ​റി വ്യാ​പ​ക​മാ​യി ഇ​വി​ടെ കൃ​ഷി നാ​ശ​മു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ചി​റ​മ്മ​ൽ ക​ട​വ് മു​ത​ൽ യു​പി സ്കൂ​ൾ ഭാ​ഗം വ​രെ​യും ക​ര​യി​ടി​ഞ്ഞ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പു​റ​മ്പോ​ക്കു ഭൂ​മി​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പും ഉ​ൾ​പ്പെ​ടെ പ്ര​ള​യ​ത്തി​ൽ പു​ഴ ക​വ​ർ​ന്നു.

ഇ​നി തേ​ർ​ലാ​യി ദ്വീ​പി​ന്‍റെ ക​ര​യി​ടി​ച്ചി​ലു​ള്ള അ​ഞ്ച് ഭാ​ഗ​ങ്ങ​ൾ വ​രു​ന്ന ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം കൂ​ടി ക​രി​ങ്ക​ൽ ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ചാ​ൽ ദ്വീ​പ് സു​ര​ക്ഷി​ത​മാ​കും. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തം​ഗം മൂ​സാ​ൻ​കു​ട്ടി തേ​ർ​ലാ​യി പ​റ​ഞ്ഞു.