പ്ര​ത്യേ​ക വാ​യ്പാ അ​ദാ​ല​ത്ത് നടത്തുന്നു
Saturday, January 19, 2019 11:27 PM IST
കൊല്ലം: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക വ​രു​ത്തി ആ​ർ​ബി​ട്രേ​ഷ​ൻ, ജ​പ്തി ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി 21 മു​ത​ൽ 23 വ​രെ പ്ര​ത്യേ​ക വാ​യ്പാ അ​ദാ​ല​ത്ത് ന​ട​ത്തും.
21ന് ​കൊ​ട്ടാ​ര​ക്ക​ര ഈ​വി​നിം​ഗ് ബ്രാ​ഞ്ചി​ൽ കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, പ​ത്ത​നാ​പു​രം, 22ന് ​ക​രു​നാ​ഗ​പ്പ​ള്ളി ഈ​വി​നിം​ഗ് ശാ​ഖ​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി കു​ന്ന​ത്തൂ​ർ, 23ന് ​ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ല്ലം താ​ലൂ​ക്കി​ലേ​യും അ​ദാ​ല​ത്ത് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ​യാ​ണ് ന​ട​ത്തു​ന്ന​ത്.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ലു​ക​ൾ ന​ൽ​കി

കൊല്ലം: നി​ർ​ധ​ന​രാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് കി​ട​ന്നു​റ​ങ്ങാ​ൻ ക​ട്ടി​ലി​ന്‍റെ തു​ണ​യൊ​രു​ക്കു​ക​യാ​ണ് ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. വൃ​ദ്ധ​ജ​ന പ​രി​പാ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 161 പേ​ർ​ക്കാ​ണ് ന​ൽ​കി​യ​ത്. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ നി​ന്ന് 7,00,350 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സി​ഡ്കോ​യി​ൽ നി​ന്നാ​ണ് ക​ട്ടി​ലു​ക​ൾ വാ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി. ​കെ. ല​ളി​ത വ​യോ​ധി​ക​യാ​യ സൈ​ന​ബാ​ബീ​വി​ക്ക് ക​ട്ടി​ൽ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശി​വ​ൻ​കു​ട്ടി​പി​ള്ള, ഷ​റ​ഫു​ദീ​ൻ, ഗീ​ത, ജി​ജി, ജ​യ​ശ്രീ, ഗം​ഗ, സെ​ക്ര​ട്ട​റി ഷൈ​ല​ജ, ഐ.​സി.​ഡി.​എ​സ്. സൂ​പ്പ​ർ​വൈ​സ​ർ സ്വ​പ്ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.