കെഎ​ൻപി കു​റു​പ്പി​നെ അ​നു​സ്മ​രി​ച്ചു
Saturday, January 19, 2019 11:27 PM IST
കൊ​ല്ലം: കൊ​ല്ലം പ്ര​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും കേ​ര​ള രാ​ജ്യം പ​ത്രാ​ധി​പ​രു​മാ​യി​രു​ന്ന കെ.​എ​ൻ.​പി.​കു​റു​പ്പി​നെ പ്ര​സ് ക്ല​ബ് അ​നു​സ്മ​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ങ്ക​ത്തി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം മു​ൻ മ​ന്ത്രി പി.​കെ.​ഗു​രു​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ർഎ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ്, കോ​ൺ​ഗ്ര​സ് നേ​താ​വ് ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, മു​സ്ലീം ലീ​ഗ് നേ​താ​വ് എ.​യു നു​സ് കു​ഞ്ഞ്, ബിജെപി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ഗോ​പ​കു​മാ​ർ, പി.​കേ​ശ​വ​ൻ നാ​യ​ർ, വെ​ച്ചു​ച്ചി​റ മ​ധു, പി.​എ​സ്.​സു​രേ​ഷ്, മ​നോ​ജ് കു​റു​പ്പ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി.​ബി​ജു, ട്ര​ഷ​റ​ർ പി.​എ​സ്.​പ്ര​ദീ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.