ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണവും സ​ഹാ​യ​ക സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും
Saturday, January 19, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​ക്യ​രാ​ഷ്‌ട്ര സം​ഘ​ട​ന (ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​കൾ​ച്ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ) ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും സ​ഹാ​യ​ക സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കുന്നു.
പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ർ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ സം​ഭ​വി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾക്ക് പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കുകയും അ​ണു​ന​ശീ​ക​ര​ണ, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യുമാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശം.
വ​യ​നാ​ട്, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​യി പ്ര​ള​യ​ബാ​ധി​ത​രാ​യ 6200 ക്ഷീ​ര​ക​ർ​ഷ​ക​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം നൽകു​ക​യും സ​ഹാ​യ​ക സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും. ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യു​ടെ ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​കൾ​ച്ച​ർ വി​ഭാ​ഗ​മാ​ണ് സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വ​യ​നാ​ട് ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് മൂ​ന്ന് ജി​ല്ല​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ലാ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. എ​ഫ്എ​ഒ പ്രോജക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ.​ബി.​ നെ​ഗ്ഗി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ശ​ശീ​ന്ദ്ര​നാ​ഥ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​മീ​ര മോ​ഹ​ൻ​ദാ​സ്, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​ഷി ജോ​സ​ഫ്, ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ ടി.​ബി. സു​രേ​ഷ്, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​പ​ർ​ണ കെ. ​ച​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മി​ഥു​ൻ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​വി​ക്രം സിം​ഗ്, ഡോ. ​ആ​ക്ടി ജോ​ർ​ജ്. ഡോ. ​പ്ര​ജി​ത് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ എ​ടു​ത്തു.