ക​ബ​നി റി​വ​ർവാ​ലി പ​ദ്ധ​തി: 3490 ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളി
Saturday, January 19, 2019 11:44 PM IST
ക​ൽ​പ്പ​റ്റ:​ കേ​ന്ദ്ര​ാവി​ഷ്കൃ​ത ക​ബ​നി റി​വ​ർ വാ​ലി പ​ദ്ധ​തി​യി​ൽ വ​യ​നാ​ട്ടി​ൽ 3,490 ക​ർ​ഷ​ക​ർ​ക്കു അ​നു​വ​ദി​ച്ച വാ​യ്പ പ​ലി​ശ സ​ഹി​തം എ​ഴു​തി​ത്ത​ള്ളി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. 1,17,14,940 രൂ​പ​യാ​ണ് എ​ഴു​തി​ത്ത​ള്ളി​യ​ത്. ഇ​തി​ൽ 85.47 ല​ക്ഷം രൂ​പ വാ​യ്പ​യും ബാ​ക്കി പ​ലി​ശ​യു​മാ​ണ്.
ജി​ല്ല​യി​ൽ ക​ബ​നി ന​ദി​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു​ള്ള ക​ർ​ഷ​ക​രു​ടെ പു​ര​യി​ട​ങ്ങ​ളി​ൽ മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ദി​യി​ൽ അ​ടി​യു​ന്ന എ​ക്ക​ലി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ന​ട​പ്പി​ലാ​ക്കി​യ​താ​ണ് പ​ദ്ധ​തി. 1998-99ലാ​യി​രു​ന്നു തു​ട​ക്കം.
ക​ബ​നി റി​വ​ർ വാ​ലി പ്രോ​ജ​ക്ടി​ൽ 2003-04 വ​രെ 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടെ​യാ​ണ് വാ​യ്പ അ​നു​വ​ദി​ച്ച​ത്. ആ​റു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം 20 അ​ർ​ധ വാ​ർ​ഷി​ക ഗ​ഡു​ക്ക​ളാ​യി ക​ർ​ഷ​ക​ർ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു വാ​യ്പ വി​ത​ര​ണം. 2004നു​ശേ​ഷം വാ​യ്പ വി​ഹി​തം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി പ​ദ്ധ​തി​യു​ടെ സ​ബ്സി​ഡി പാ​റ്റേ​ണി​ൽ മാ​റ്റം വ​രു​ത്തി.
2004 വ​രെ വാ​യ്പ ല​ഭി​ച്ച​വ​രി​ൽ ആ​രും മു​ത​ലും പ​ലി​ശ​യും തി​രി​ച്ച​ട​ച്ചി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ് ജ​ന​റ​ൽ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് തൃ​ശൂ​ർ ഡ​പ്യൂ​ട്ടി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സ് മ​ണ്ണ് പ​ര്യ​വേ​ഷ​ണ-​മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടു​ക​യു​മു​ണ്ടാ​യി. ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ണ്ണ് പ​ര്യ​വേ​ഷ​ണ-​മ​ണ്ണു സം​ര​ക്ഷ​ണ ഡ​യ​റ​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല മ​റു​പ​ടി. വൈ​കാ​തെ വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ൻ ഡ​യ​റ​ക്ട​ർ​ക്കു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും ന​ൽ​കി. ഡ​യ​റ​ക്ട​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വാ​യ്പ​ക​ൾ പ​ലി​ശ സ​ഹി​തം എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ​ത്.
ക​ബ​നി റി​വ​ർ വാ​ലി പ​ദ്ധ​തി​യി​ൽ വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​രു​ടെ ദൈ​ന്യം റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. വാ​യ്പ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു പ്ര​യാ​സ​പ്പെ​ടു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണെ​ന്നും വ​ര​ൾ​ച്ച​മൂ​ല​മു​ള്ള കൃ​ഷി​നാ​ശ​വും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യും ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​താ​ണ് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നു​മാ​ണ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർട്ട് ചെ​യ്ത​ത്.
ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​വും ക്ഷേ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത് വാ​യ്പ​യും പ​ശി​ശ​യും എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും ഡ​യ​റ​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തു പ​രി​ശോ​ധി​ച്ച സ​ർ​ക്കാ​ർ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ക​ർ​ഷ​ക​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ബ​നി റി​വ​ർ വാ​ലി പ്രോ​ജ​ക്ട് വാ​യ്പ​ക​ൾ പ​ലി​ശ സ​ഹി​തം എ​ഴു​തി​ത്ത​ള്ളി​യ​ത്.