വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Saturday, January 19, 2019 11:46 PM IST
ക​ൽ​പ്പ​റ്റ: അ​വ​കാ​ശ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വ​നി​താ ക​മ്മി​റ്റി സി​വി​ൽ സ്റ്റേ​ഷ​നി​ൽ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ്ത്രീ ​സൗ​ഹൃ​ദ​മാ​ക്കു​ക, തൊ​ഴി​ലി​ട​ങ്ങ​ളി​ൽ സ്ത്രീക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള​ള കം​പ്ല​യി​ന്‍റ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ക, സ്ത്രീ​പ​ദ​വി തു​ല്യ​താ​വ​കാ​ശം സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​വീ​ന​ർ കെ.​കെ. ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഭ​ദ്ര നാ​യ​ർ, ടി. ​ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ക്യാ​ന്പും ഇ​ന്ന്

ക​ൽ​പ്പ​റ്റ: കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പും ചെ​ന്പ്രാ​പീ​ക്ക് വ​ന​സം​ര​ക്ഷ​ണ സ​മി​തി​യും ചേ​ർ​ന്നു മേ​പ്പാ​ടി​യി​ൽ ഇ​ന്നു ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ക്യാ​ന്പും ന​ട​ത്തും. രാ​വി​ലെ 9.30ന് ​മേ​പ്പാ​ടി ഗ​വ.​ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് റാ​ലി ആ​രം​ഭി​ക്കും.