പ​ഠ​നോ​പ​ക​ര​ണ​നി​ർ​മാ​ണ ശി​ൽ​പ്പ​ശാ​ല ന​ട​ത്തി
Saturday, January 19, 2019 11:46 PM IST
മാ​ന​ന്ത​വാ​ടി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഹി​ന്ദി​ഭാ​ഷാ​പ​ഠ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സു​രീ​ലി ഹി​ന്ദി പ​ഠ​നോ​പ​ക​ര​ണ​നി​ർ​മാ​ണ ശി​ൽ​പ്പശാ​ല മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.
സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി.​എ​ൻ. ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​എ​ൻ. അ​നി​താ​ഭാ​യി, ജി​ല്ലാ പ്രോ​ഗാം ഓ​ഫീ​സ​ർ എം.​ഒ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ​ജി​ല്ല​യി​ൽ 41 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ത​യ്ാ​റാ​ക്കി അ​വ ഒ​രു കി​റ്റാ​ക്കി ഓ​രോ വി​ദ്യാ​ല​യ​ത്തി​നും ല​ഭ്യ​മാ​ക്കും.
മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് യു​പി സ്കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ത്തി​ന്‍റെ ക്ലാ​സ് റൂം ​ഉ​പ​യോ​ഗം അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്നതിനു പ​രി​ശീ​ല​ന​വും ന​ട​ത്തും. മാ​ന​ന്ത​വാ​ടി ബി​ആ​ർ​സി​യി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​ക്ക് ബി​പി​ഒ കെ. ​സ​ത്യ​ൻ, ട്രെ​യ്ന​ർ എം. ​പ്ര​ദീ​പ​ൻ, സി​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. സ്വ​പ്ന, സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക​രാ​യ ദി​പു​കു​മാ​ർ, ഗി​രീ​ഷ് പെ​രു​വ​ക, ബി​ജു ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.