അ​ഞ്ച് വ​ർ​ഷ​മാ​യി തുറക്കാതെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി
Saturday, January 19, 2019 11:46 PM IST
ഗൂ​ഡ​ല്ലൂ​ർ: ബി​ദ​ർ​ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി അ​ഞ്ച് വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി. ആ​ശു​പ​ത്രി​യി​ൽ ഏറെക്കാ​ലം സേ​വ​നം ചെ​യ്ത ഡോ​ക്ട​ർ വി​ര​മി​ച്ച​തോ​ടെ പകരം നിയമനം നടന്നില്ല.
മാ​സ​ങ്ങ​ൾ കഴിഞ്ഞപ്പോൾ ആ​ശു​പ​ത്രി അ​ട​ച്ച് പൂ​ട്ടു​ക​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് സ​ർ​ക്കാ​ർ ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ബി​ദ​ർ​ക്കാ​ട്, പാ​ട്ട​വ​യ​ൽ, ബെ​ണ്ണ, മു​ക്ക​ട്ടി, വെ​ള്ള​രി, കൊ​ട്ടാ​ട്, ക​ൽ​പ്ര, മാ​ണി​വ​യ​ൽ, ചെ​റു​കു​ന്ന് തു​ട​ങ്ങി​യ ഗ്രാ​മ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​ആ​ശു​പ​ത്രി​യെ​യാ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
ആ​ശു​പ​ത്രി പൂ​ട്ടി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.