സർക്കാർബ​സ് വഴിയിൽ കേ​ടാ​യി; യാ​ത്ര​ക്കാ​ർ രാത്രി കൊടുംകാട്ടിൽ കുടുങ്ങി
Saturday, January 19, 2019 11:46 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ഞ്ചൂ​രി​ൽ നി​ന്ന് അ​പ്പ​ർ​ഭ​വാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട സ​ർ​ക്കാ​ർ ബ​സ് പാ​തി​വ​ഴി​യി​ൽ കേ​ടാ​യ​തി​നെ തു​ർ​ന്ന് യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​യി.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ രാ​ത്രി കൊ​ടും കാ​ട്ടി​ൽ അ​ക​പ്പെ​ട്ടു. ഈ ​റൂ​ട്ടി​ലെ താ​യ്ശോ​ല​യി​ലാ​ണ് ബ​സ് കേ​ടാ​യ​ത്.
ഇ​തു​സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. രാ​ത്രി 7.30ന് ​മ​ഞ്ചൂ​രി​ൽ നി​ന്ന് അ​പ്പ​ർ​ഭ​വാ​നി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബ​സ്. സ്കൂ​ൾ വി​ട്ട് പോ​കു​ന്ന ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ബ​സി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.