വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ
Sunday, January 20, 2019 12:17 AM IST
ആ​റ്റി​ങ്ങ​ൽ: ഗ​ണേ​ഷ് വ​ധ​ശ്ര​മ​ക്കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഊ​രൂ​പൊ​യ്ക മ​ങ്കാ​ട്ടു​മൂ​ല എ​സ്എ​സ് ഭ​വ​നി​ൽ ആ​ർ.​എ​സ്. സു​ധീ​ഷി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ങ്കാ​ട്ടു​മൂ​ല കോ​ള​നി​യി​ലെ ചാ​ക്ക സു​നി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​ധീ​ഷ്. കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. കൂ​ട്ടു​പ്ര​തി സ​തീ​ഷ് എ​ന്ന ബൈ​ക്ക് സ​തി​യെ ഗ​ണേ​ഷ് വ​ധ​ശ്ര​മ​ക്കേ​സി​ൽ ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​നി ഒ​രു പ്ര​തി​കൂ​ടി അ​റ​സ്റ്റി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.