മു​ള​ക്ക​ല​ത്ത് കാ​വ് ക്ഷേ​ത്ര പ​റ​മ്പി​ൽ തീ​പി​ടി​ത്തം
Sunday, January 20, 2019 12:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക്ഷേ​ത്ര പ​റ​മ്പി​ലെ പു​ല്ലി​ന് തീ​പി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി. ചെ​മ്പു​ര്, വാ​ള​ക്കാ​ട് മു​ള​ക്ക​ല​ത്ത് കാ​വ് ക്ഷേ​ത്ര പ​റ​മ്പി​ലെ പു​ല്ലി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ ​പ​ട​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സം​ഘം സ്ഥ​ല​ത്ത് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.