വാ​ർ​ഡ് കൗ​ൺ​സി​ല​റുടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​യെ മ​ർ​ദ​ിച്ചതായി പ​രാ​തി
Sunday, January 20, 2019 12:18 AM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ന്തം വ​സ്തു​വി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വ​സ്തു ഉ​ട​മ​യാ​യ സ്ത്രീ​യെ വാ​ർ​ഡ് കൗ​ൺ​സി​ല​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ആ​ളു​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി.
വേ​ട്ട​മ്പ​ള്ളി മൂ​ഴി​യി​ൽ സ​ജി ഭ​വ​നി​ൽ ആ​ർ.​സി​ന്ധു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ വാ​ർ‌​ഡ് കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. മാ​ർ​ക്ക​റ്റ് വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ ഫാ​ത്തി​മ​യ്ക്കു നേ​രെ​യാ​ണ് പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ വ​സ്തു​വി​ൽ മ​ണ്ണി​ട്ട് നി​ര​ത്തു​ന്ന സ​മ​യം സ​മീ​പ​വാ​സി​യാ​യ മ​ധു​വും ഭാ​ര്യ​യും വാ​ർ​ഡ് കൗ​ൺ​സി​ല​റു​ടെ സ​ഹോ​ദ​ര​നോ​ടൊ​പ്പ​മെ​ത്തി പ​ണി ത​ട​സ​പ്പെ​ടു​ത്തി.
ഇ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ക​ണ്ണി​ന് പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ കൗ​ൺ​സി​ല​റി​നോ​ടൊ​പ്പ​മു​ള്ള ആ​ൾ​ക്കാ​ർ ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം. എ​ന്നാ​ൽ കൗ​ൺ​സി​ല​റു​ടെ സ​ഹോ​ദ​ര​നെ സി​ന്ധു​വി​ന്‍റെ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് കൗ​ൺ​സി​ല​റാ​യ ഫാ​ത്തി​മ​യും സ​ഹോ​ദ​ര​ൻ ഹു​റൈ​ഷി​യും പ​തി​നൊ​ന്നാം ക​ല്ലി​ൽ ന​ടു​റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഏ​ക​ദേ​ശം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​സ്ഐ എ​ത്തി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.