യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ അ​ഷ്ട​ദി​ന എൈ​ക്യ പ്രാ​ർ​ഥ​ന​യ്ക്കു തു​ട​ക്കം
Sunday, January 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം : നീ​തി വാ​ഴു​ന്ന സ​മൂ​ഹ​ത്തി​ൽ മാ​ത്ര​മേ സ​മാ​ധാ​നം ഉ​ണ്ടാ​വു​ക​യു​ള്ളു​വെ​ന്നും ദൈ​വം ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്പോ​ൾ സ​മൃ​ദ്ധി കൈ​വ​രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്.
യു​ണൈ​റ്റ​ഡ് ക്രി​സ്റ്റ്യ​ൻ മൂ​വ്മെ​ന്‍റി​ന്‍റെ (യു​സി​എം) നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഷ്ട​ദി​ന എൈ​ക്യ പ്രാ​ർ​ഥ​ന​യു​ടെ ആ​ദ്യ​ദി​ന സ​മ്മേ​ള​നം പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ദേ​വാ​ല​യ വി​കാ​രി റ​വ.​ഡോ. എം.​ഒ.​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്രി​വാ​ൻ​ഡ്രം ക്ല​ർ​ജി ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. ടി.​ജെ. അ​ല​ക്സാ​ണ്ട​ർ, റ​വ. പ്ര​കാ​ശ് ടെ​ന്നി​സ​ണ്‍, റ​വ. എ​സ്.​ഗ്ലാ​ഡ്സ്റ്റ​ണ്‍, യു​സി​എം പ്ര​സി​ഡ​ന്‍റ് എം.​ജി.​ജെ​യിം​സ്, ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ഷ്ടാ​വ് കേ​ണ​ൽ പി.​എം.​ജോ​സ​ഫ്, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ തോ​മ​സ് കെ.​തോ​മ​സ്, സെ​ക്ര​ട്ട​റി ഓ​സ്കാ​ർ ലോ​പ്പ​സ്, ട്ര​ഷ​റ​ർ കെ.​വി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​ന 25 ന് ​സ​മാ​പി​ക്കും.