മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Sunday, January 20, 2019 12:19 AM IST
ക​ര​മ​ന: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ക​ര​മ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി ര​ഘു​നാ​ഥ​ന്‍റെ ലൈ​സ​ൻ​സ് ആ​ണ് റ​ദ്ദാ​ക്കി​യ​ത്.
മൂ​ന്നു​ദി​വ​സം മു​ൻ​പ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​യാ​ളെ ക​ര​മ​ന പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ഘു​നാ​ഥ​നെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ പോ​ലീ​സി​ന്‍റെ മ​ദ്യ​വ​ർ​ജ​ന അ​വ​ബോ​ധ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.
മ​ദ്യ​വ​ർ​ജ​ന അ​വ​ബോ​ധ​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​നാ​യി വ​രി​ക​യാ​യി​രു​ന്ന ര​ഘു​നാ​ഥ​നെ ക​ര​മ​ന പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വീ​ണ്ടും ഇ​യാ​ളെ മ​ദ്യ​പി​ച്ച​തി​ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.