റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 102 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 102 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് (നി​ര​ത്തു​ക​ൾ) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് വിവരം അ​റി​യി​ച്ച​ത്.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണത്തിനാ​യി നേ​ര​ത്തെ അ​നു​വ​ദി​ച്ച 45 കോ​ടി രൂ​പ യി​ൽ നി​ന്ന് 40.5 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യ വ​ണ്ടൂ​ർ-​ന​ടു​വ​ത്ത്-​വ​ട​ക്കും​പാ​ടം റോ​ഡ് ക​ലു​ങ്ക് എ​സ്എ​ൽ​ഡി​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു പു​ന​ർ​നി​ർ​മി​ച്ചി​ട്ടു​ണ്ട്. മ​ങ്ക​ട-​വ​ല​ന്പൂ​ർ, നി​ല​ന്പൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ കാ​ര​ണം കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച റോ​ഡു​ക​ളെ​ല്ലാം പു​ന​ർ​നി​ർ​മി​ച്ച​താ​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്കു 21 കോ​ടി 11 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​താ​യി കൃ​ഷി പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ​ർ ജി​ല്ലാ​വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 25 കോ​ടി 49 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സം​ഭ​വി​ച്ച​ത്. അ​തി​ൽ 21 കോ​ടി 11 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി പ​തി​നേ​ഴാ​യി​ര​ത്തി​ൽ പ​രം അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. പ്ര​ള​യ​ത്തി​നു​ശേ​ഷം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​നു കീ​ഴി​ൽ വി​വി​ധ ഇ​ല​ക്‌​ട്രി​ക്ക​ൽ ജോലികൾക്കായി 69.91 ല​ക്ഷം രൂ​പ​യും സി​വി​ൽ ജോലിക​ൾ​ക്കാ​യി 179.74 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ച​താ​യി മൈ​ന​ർ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.