ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ഇ​ന്ധ​ന നി​കു​തി​യി​ൽ ഇ​ള​വ് ന​ൽ​ക​ണമെന്ന്
Sunday, January 20, 2019 12:25 AM IST
മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ന്ധ​ന​നി​കു​തി​യി​ൽ പ​ര​മാ​വ​ധി ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പി ​.ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ജി​ല്ലാ വി​ക​സ​ന സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു 28 ശ​ത​മാ​നം ഇ​ന്ധ​ന നി​കു​തി​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു ഒ​രു ശ​ത​മാ​നം ഇ​ന്ധ​ന നി​കു​തി മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​നു അ​നു​വ​ദി​ച്ച നി​കു​തി ഇ​ള​വ് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​നു കൂ​ടി ബാ​ധ​ക​മാ​ക്കണ​മെ​ന്നാ​ണ് ആ​വ​ശ്യം.
പ്ര​ള​യ​ത്തെ തു​ട​ർ​ന്നു ത​ക​ർ​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് വീ​തി​യു​ള്ള​തു​മാ​യ ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ എ​ന്നി​വ​രാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രാ​യ പി. ​ഉ​ബൈ​ദു​ള്ള, സി.​മ​മ്മൂ​ട്ടി, ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല, നി​യ​മ​സ​ഭാ​സ്പീ​ക്ക​റു​ടെ പ്ര​തി​നി​ധി​യാ​യി പി.​വി​ജ​യ​ൻ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി​യു​ടെ പ്ര​തി​നി​ധി​യാ​യി സ​ലീം കു​രു​വ​ന്പ​ലം, പി​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ പ്ര​തി​നി​ധി ​സി​ദീ​ഖ്, ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​ർ വി. ​ജ​ഗ​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.