ജ​ഡ്ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് അ​സ​ഭ്യം പ​റ​ഞ്ഞ ആ​റുപേ​ർ അ​റ​സ്റ്റി​ൽ
Sunday, January 20, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ: ജ​ഡ്ജി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് വ​ച്ച് അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റ് പേ​രെ കോ​ത്ത​ഗി​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
പ​ന്ത​ല്ലൂ​ർ കോ​ട​തി ജ​ഡ്ജി​യേ​യും ഭാ​ര്യ പോ​ലീ​സ് സി​ഐ​യേ​യു​മാ​ണ് ആ​റ് അം​ഗ മ​ദ്യ​പ സം​ഘം വ​ഴി​യി​ൽ ത​ട​ഞ്ഞ​ത്. കോ​ത്ത​ഗി​രി ക​ട്ട​പേ​ട്ടി​ലാ​ണ് സം​ഭ​വം.
ഡ്രൈ​വ​ർ വി​നോ​ദ്കു​മാ​ർ (28) ആ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. ബൈ​ക്കി​ന് സൈഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വ​റു​മാ​യി സം​ഘം വ​ഴ​ക്കി​ട്ടു.
തു​ട​ർ​ന്ന് ഭാ​ഗ്യ​ന​ഗ​റി​ൽ വ​ച്ചാ​ണ് ജ​ഡ്ജി​യെ ത​ട​ഞ്ഞ​ത്. സം​ഘം ജ​ഡ്ജി​യെ​യും ഭാ​ര്യ​യെയും അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു.
സ്ഥ​ല​ത്തെ​ത്തി​യ കോ​ത്ത​ഗി​രി സി​ഐ മാ​ർ​ട്ടി​ൻ അ​ല​ക്സാ​ണ്ട​ർ ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു.
ഭാ​ഗ്യ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​മ​കൃ​ഷ്ണ​ൻ (21), ശ​ര​വ​ണ​ൻ (36), ല​ക്ഷ്മ​ണ​ൻ (33), പ്ര​കാ​ശ് (26), ഗോ​പി​നാ​ഥ​ൻ (28), ദു​രൈ​രാ​ജ് (58) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഉൗ​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.