കെഎ​സ്ടി​എ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, January 20, 2019 10:38 PM IST
അ​ടി​മാ​ലി: ജ​ന​കീ​യ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് ക​രു​ത്തു​പ​ക​രാ​ൻ പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച് കെഎ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ക​ർ​ത്ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ട​തു​സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. സ്കൂ​ളു​ക​ളി​ൽ ഭൗ​തീ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ​ത്തെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. ഹൈ​ടെ​ക് സ്കൂ​ളു​ക​ൾ അ​നു​വ​ദി​ച്ചും പ​ഠ​ന​മു​റി​ക​ൾ സ്മാ​ർ​ട്ടാ​ക്കി​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളും സ്മാ​ർ​ട്ടാ​യി.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പേ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ച​രി​ത്ര​നേ​ട്ട​മാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ വ​ര​വും വ​ർ​ധി​ച്ചു. ഈ ​യ​ജ്ഞ​ത്തി​ന് ക​രു​ത്തു​പ​ക​രേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക്ക​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ക, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഹ​രി​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. സു​ധാ​ക​ര​ൻ, എം.​ടി. ഉ​ഷാ​കു​മാ​രി, സി. ​യേ​ശു​ദാ​സ്, ടി. ​സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. ഷാ​ജി​മോ​ൻ - പ്ര​സി​ഡ​ന്‍റ്, എ.​എം. ഷാ​ജ​ഹാ​ൻ - സെ​ക്ര​ട്ട​റി, എം. ​ര​മേ​ഷ് - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.