സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Sunday, January 20, 2019 10:40 PM IST
രാ​ജാ​ക്കാ​ട്: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബും ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​നും​ചേ​ർ​ന്ന് മു​ല്ല​ക്കാ​ന​ത്ത് നി​ർ​മി​ച്ച സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ രാ​വി​ലെ 11-ന് ​ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൃ​ക്ക​രോ​ഗി​യാ​യ മു​ല്ല​ക്കാ​നം തോ​ണി​പ്പാ​റ​യി​ൽ സു​രേ​ഷ് കു​മാ​റി​ന് ന​ൽ​കു​ന്ന വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർ​ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കും. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ എ.​വി. വാ​മ​ന​കു​മാ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷൈ​നു സു​കേ​ഷ്, വി.​എ​സ്. പു​ഷ്പ​ജ​ൻ, വി.​എ​സ്. പൊ​ന്നു​ണ്ണി, എം.​കെ. ബി​നു, കെ.​പി. ജ​യി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.