ശ​ബ​രി​മ​ല കേ​സു​ക​ളി​ൽ തി​രി​ച്ച​റി​ഞ്ഞ​ത് 10,561 പേ​രെ
Sunday, January 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ണ്ടാ​യ 2012 കേ​സു​ക​ളി​ലാ​യി 67,094 പേ​രെ പ്ര​തി​ചേ​ർ​ത്തെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞ​ത് 10,561 പേ​രെ മാ​ത്രം.
പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രി​ൽ 62 ശ​ത​മാ​ന​വും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും 13.51 ശ​ത​മാ​നം സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട​വ​രും 13.37 ശ​ത​മാ​നം ശ​ബ​രി​മ​ല​ക​ർ​മ​സ​മി​തി​ക്കാ​രു​മാ​ണെ​ന്ന് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.
6.51 ശ​ത​മാ​നം എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും 2.66 ശ​ത​മാ​നം യു​ഡി​എ​ഫു​കാ​രു​മാ​ണെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തു​ലാ​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ക്ടോ​ബ​റി​ലെ ആ​റു​ദി​ന​ങ്ങ​ൾ​ക്കി​ടെ 291 കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ൽ ഏ​റെ​യും നി​ല​യ്ക്ക​ൽ, പ​ന്പ, സ​ന്നി​ധാ​നം ഭാ​ഗ​ത്തു​നി​ന്നു​ള്ള​താ​ണ്. 10720 പേ​രെ പ്ര​തി ചേ​ർ​ത്തു. 2287 പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. ഇ​തി​ൽ 1589 ബി​ജെ​പി​ക്കാ​രു​ണ്്. 352 ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും 23 യു​ഡി​എ​ഫു​കാ​രു​മു​ണ്ട്.
പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​രി​ൽ എ​സ്ഡി​പി​ഐ​യു​ടെ ആ​റു പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്.ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന്‍റെ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ത് 38കേ​സു​ക​ളാ​ണ് പ്ര​തി​ക​ൾ 724, തി​രി​ച്ച​റി​ഞ്ഞ​ത് 142 പേ​രെ. ഇ​തി​ൽ 60 ബി​ജെ​പി​ക്കാ​രും 44 ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രു​മു​ണ്ട്. സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ലെ 26 പേ​രും പ്ര​തി​ക​ളാ​ണ്.
നാ​ല് എ​ൽ​ഡി​എ​ഫു​കാ​ർ​ക്കും എ​ട്ട് യു​ഡി​എ​ഫു​കാ​ർ​ക്കു​മെ​തി​രെ കേ​സു​ണ്ട്.41 ദി​വ​സ​ത്തെ മ​ണ്ഡ​ല​പൂ​ജ കാ​ല​യ​ള​വി​ൽ കേ​സു​ക​ൾ 433. പ്ര​തി​ക​ൾ 18953, തി​രി​ച്ച​റി​ഞ്ഞ​ത് 3263 പേ​രെ.
ബി​ജെ​പി​യു​ടെ 2204 പേ​രും ക​ർ​മ​സ​മി​തി​യു​ടെ 552 പേ​രും സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ലെ 431 പേ​രും എ​ൽ​ഡി​എ​ഫി​ലെ 33 പേ​രും യു​ഡി​എ ഫി​ലെ 31 പേ​രും 12 എ​സ്ഡി​പി​ഐ​ക്കാ​രും പ്ര​തി​ക​ളാ​ണ്.മ​ക​ര​വി​ള​ക്ക് കാ​ല​യ​ള​വി​ലെ 1260 കേ​സു​ക​ളി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​ത് 36697 പേ​രാ​ണ്. തി​രി​ച്ച​റി​ഞ്ഞ​ത് 4869 പേ​രെ​യാ​ണ്. ഇ​തി​ൽ 2797 ബി​ജെ​പി​ക്കാ​രും 464 ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും 653 സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക്കാ​രു​മു​ണ്ട്.
എ​ൽ​ഡി​എ​ഫി​ലെ 651 പേ​ർ പ്ര​തി​ക​ളാ​യ​പ്പോ​ൾ 219 യു​ഡി​എ​ഫു​കാ​രും 85 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ക​ളാ​യി.
ഇ​ക്കാ​ല​യ​ള​വി​ലെ ഹ​ർ​ത്താ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1137 കേ​സു​ക​ളാ​ണ് പോ​ലീ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 41967 പ്ര​തി​ക​ളു​ണ്ട്. ഇ​തി​ൽ 10,024 പേ​രെ തി​രി​ച്ച​റി​ഞ്ഞു.
ബി​ജെ​പി​ക്കാ​ർ 3497 പേ​രാ​ണ്. ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ 4408, ആ​ർ​എ​സ്എ​സ് സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ 1288 പേ​രു​മാ​ണ്. 553 എ​ൽ​ഡി​എ​ഫു​കാ​രും 211 യു​ഡി​എ​ഫു​കാ​രും 67 എ​സ്ഡി​പി​ഐ​ക്കാ​രും പ്ര​തി​ക​ളാ​യി.