വ​ട​ശേ​രി​ക്ക​ര പാ​ലം നി​ർ​മാ​ണം ഉ​ട​ൻ: രാ​ജു​ ഏ​ബ്ര​ഹാം
Sunday, January 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: വ​ട​ശേരി​ക്ക​ര പാ​ലം നി​ർ​മ്മാ​ണം ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് രാ​ജു​ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 9.34 കോ​ടി രൂ​പ​യ്ക്ക് ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 14.06 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ലെ​വ​ൽ​സ് എ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.മ​ണ്ണാ​റ​ക്കു​ള​ഞ്ഞി പ​ന്പ ശ​ബ​രി​മ​ല പാ​ത​യി​ൽ ക​ല്ലാ​റ്റി​നു കു​റു​കെ വ​ട​ശ്ശേ​രി​ക്ക​ര​യി​ലെ നി​ല​വി​ലു​ള്ള വീ​തി​കു​റ​ഞ്ഞ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പാ​ല​ത്തി​ന് പ​ക​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
ശ​ബ​രി​മ​ല ഭ​ക്ത​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യ വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ സീ​സ​ണ്‍ കാ​ല​ത്ത് അ​തി​ഭ​യ​ങ്ക​ര​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന്‍റെ വീ​തി കു​റ​വു​മൂ​ലം ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ത്യ​സം​ഭ​വ​മാ​ണ്.
മാ​ത്ര​മ​ല്ല വീ​തി​കു​റ​ഞ്ഞ പാ​ല​ത്തി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​ന്പോ​ൾ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട യാ​ത്ര ദു​സ​ഹ​വും അ​പ​ക​ട​ക​ര​വു​മാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് ന​ട​പ്പാ​ലം നി​ർ​മി​ക്കാ​ൻ പ​ണം നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​കാ​ര​ണം പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്നാ​ണ് പു​തി​യ പാ​ലം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു വ​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ൾ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.
2016 ലാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ദ്യ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച​ത്. 113 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ആ​കെ 11.05 മീ​റ്റ​റാ​ണ് വീ​തി. ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​ക​ൾ ക​ഴി​ഞ്ഞു പാ​ല​ത്തി​നെ വാ​ഹ​നം പോ​കു​ന്ന​തി​ന് ഏ​ഴ​ര മീ​റ്റ​ർ വീ​തി​യു​ണ്ട്.
45 മീ​റ്റ​റി​ന്‍റെ രണ്ട് സ്പാ​നു​ക​ളും 23 മീ​റ്റ​റി​ന്‍റെ ഒ​രു സ്പാ​നു​മാ​ണ് ന​ദി​യി​ൽ ഉ​ള്ള​ത്. ഇ​രു​ക​ര​ക​ളി​ലു​മാ​യി 225 മീ​റ്റ​ർ വീ​തി​യി​ലു​ള്ള അ​ബ​ട്ട്മെ​ന്‍റു​ക​ളു​മു​ണ്ട്.ശ​ബ​രി​ഗി​രി പ​ദ്ധ​തി​ക്കാ​യി നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി​യാ​ണ് പ​ഴ​യ​പാ​ലം നി​ർ​മി​ച്ചി​രു​ന്ന​ത്.
പ​ഴ​യ പാ​ല​ത്തി​ന് തൊ​ട്ടു​താ​ഴെ​യാ​ണ് പു​തി​യ​പാ​ലം നി​ർ​മി​ക്കു​ക.