വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​സി​ഡ​ന്‍റി​നെ​തി​രെ ഇ​ന്ന് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കും
Sunday, January 20, 2019 10:59 PM IST
വ​ട​ശേ​രി​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ യു​ഡി​എ​ഫ് ത​ന്നെ ഇ​ന്ന് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കും. പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന രാ​ധാ​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡി​സി​സി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലെ ആ​റം​ഗ​ങ്ങ​ൾ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​ച്ചു.
എ​ട്ടം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​ൽ നി​ന്ന് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ജേ​ഷ് എ​ന്നി​വ​രാ​ണ് ഒ​പ്പി​ടാ​നു​ള്ള​ത്. കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ അ​ജേ​ഷ് സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ ഒ​പ്പു​വ​യ്ക്കാ​തി​രു​ന്ന​തെ​ന്നും പാ​ർ​ട്ടി നി​ർ​ദേ​ശം അ​ദ്ദേ​ഹം അം​ഗീ​ക​രി​ക്കു​മെ​ന്നു​മാ​ണ് സൂ​ച​ന. 15 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​വി​ശ്വാ​സം പാ​സാ​കാ​ൻ എ​ട്ടം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണം.
പ്ര​തി​പ​ക്ഷ നി​ര​യി​ൽ സി​പി​എം മൂ​ന്ന്, സി​പി​എം സ്വ​ത​ന്ത്ര​ൻ - ഒ​ന്ന്, സ്വ​ത​ന്ത്ര - ഒ​ന്ന്, ബി​ജെ​പി - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ്. പ്ര​തി​പ​ക്ഷ പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​നു​ള്ള​ത്.പാ​ർ​ട്ടി ധാ​ര​ണ പ്ര​കാ​രം മൂ​ന്നും വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി ഷാ​ജി മാ​നാ​പ്പ​ള്ളി​ക്കു​വേ​ണ്ടി മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് കൂ​ടി പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യോ​ഗം വി​ളി​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വീ​ണ്ടും മു​ന്നോ​ട്ടു​വ​ച്ചു. എ​ന്നാ​ൽ ഇ​തം​ഗീ​ക​രി​ക്കാ​തെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു സ്ഥാ​നം രാ​ജി​വ​യ്ക്കാ​നാ​ണ് രാ​ധാ​കൃ​ഷ്ണ​ൻ ത​യാ​റാ​യ​ത്.