സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ക്കാം
Sunday, January 20, 2019 11:06 PM IST
പാലക്കാട് : എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ സ്പെ​ഷ​ൽ പു​തു​ക്ക​ൽ ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി ചെ​യ്ത് ജ​നു​വ​രി 15 ന​കം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ഹാ​ജ​രാ​കു​വാ​ൻ ക​ഴി​യാ​ത്ത​വ​ർ ജ​നു​വ​രി 31 ന​കം നേ​രി​ട്ടെ​ത്തി സീ​നി​യോ​റി​റ്റി പു​ന:​സ്ഥാ​പി​ച്ച് വാ​ങ്ങ​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​പേ​ക്ഷ അ​സാ​ധു​വാ​കു​മെ​ന്ന് ആ​ല​ത്തൂ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ന​ഴ്സ് നി​യ​മ​ന​ത്തി​ന് ഇ​ന്‍റ​ർ​വ്യൂ

പാലക്കാട് : സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ മൗ​വ്വാ​സാ​ത്ത് ഹെ​ൽ​ത്ത് ഗ്രൂ​പ്പി​ലേ​ക്ക് ബി.​എ​സ്.​സി/​ഡി​പ്ലൊ​മ ന​ഴ്സു​മാ​രെ (സ്ത്രീ​ക​ൾ മാ​ത്രം) നി​യ​മി​ക്കു​ന്ന​തി​ന് ഒ.​ഡി.​ഇ.​പി. സി ​തി​രു​വ​ന​ന്ത​പു​രം, വ​ഴു​ത​ക്കാ​ട് ഓ​ഫീ​സി​ൽ ജ​നു​വ​രി 30 ന് ​സ്കൈ​പ്പ് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള​ള​വ​ർ ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ - 0471 23294401