തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക്ഷേ​മ​നി​ധി ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന‌് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ പ്ര​ഥ​മ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് പ​ത്തു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ പ​ണി​യെ​ടു​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മ​ഗ്ര ക്ഷേ​മ​പ​ദ്ധ​തി ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഉ​ട​നെ തീ​രു​മാ​ന​മു​ണ്ടാ​കും. കൂ​ടു​ത​ൽ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​ക​ണം.

ഇ​തി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട​ത്‌ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. അ​നു​കൂ​ല തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല. ഇ​തി​നു​ള്ള ശ്ര​മം തു​ട​രും.

ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ര​ജി​സ്റ്റ​ർ ചെ​യ്ത 34 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളി​ൽ ആ​ക്ടി​ങ‌് കു​ടും​ബ​ങ്ങ​ൾ 20 ല​ക്ഷ​മാ​ണ്. അ​വ​ർ​ക്ക് ശ​രാ​ശ​രി 50 ദി​വ​സ​ത്തെ ജോ​ലി ഇ​തി​ന​കം ല​ഭി​ച്ചു. 4.5 ശ​ത​മാ​നം കു​ടും​ബ​ങ്ങ​ൾ​ക്ക് 100 ദി​വ​സം തൊ​ഴി​ൽ ല​ഭി​ച്ചു.

ട്രൈ​ബ​ൽ പ്ല​സ് പ​ദ്ധ​തി​യി​ലൂ​ടെ 25 കോ​ടി രൂ​പ അ​ധി​കം അ​നു​വ​ദി​ച്ചു. ന​ഗ​ര​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള അ​യ്യ​ങ്കാ​ളി ന​ഗ​ര​തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യും കേ​ര​ളം രാ​ജ്യ​ത്തി​നു മാ​തൃ​ക​യാ​കു​ന്നു. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സ് ന​ൽ​കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി.

തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും തൊ​ഴി​ലു​റ​പ്പു നി​യ​മം ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും എ​ൻ​ആ​ർ​ഇ​ജി യൂ​ണി​യ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.