കൊ​ല്ല​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കേ​ളി​കൊ​ട്ട്
Sunday, January 20, 2019 11:32 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: പാ​ർ​ലെ​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം വ​രാ​ൻ ര​ണ്ടു​മാ​സം ബാ​ക്കി നി​ൽ​ക്കെ കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​ക്ക​ള​ത്തി​ൽ അ​ങ്ക​പ്പു​റ​പ്പാ​ട് തു​ട​ങ്ങി. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് പ്ര​ഖ്യാ​പി​ച്ച​ത് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രെ​പ്പോ​ലും ഞെ​ട്ടി​ച്ചു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​പ്ര​തീ​ക്ഷി​ത​മാ​യ ഈ ​പ്ര​ഖ്യാ​പ​നം കൊ​ല്ല​ത്ത് യു​ഡി​എ​ഫി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ചാ​ര​ണം ഉ​ണ്ടാ​യെ​ങ്കി​ലും അ​തും സം​ഭ​വി​ച്ചി​ല്ല. മാ​ത്ര​മ​ല്ല ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ്രേ​മ​ച​ന്ദ്ര​ൻ ത​ന്നെ​യാ​കും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ​ന്ന് അ​സ​ന്നി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം സി​പി​എ​മ്മി​നി​ട്ട് ഒ​രു കൊ​ട്ടും കൊ​ടു​ത്തു. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ത​ല​കു​ത്തി നി​ന്നാ​ൽ​പ്പോ​ലും കൊ​ല്ല​ത്ത് ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു വെ​ല്ലു​വി​ളി​യു​ടെ ഭാ​ഷ​യി​ൽ​ത​ന്നെ ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി​യ​ത്. അ​ത്ര​യ്ക്ക് ആ​ത്മ​വി​ശ്വാ​സ​മാ​ണ് പ്രേ​മ​ച​ന്ദ്ര​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നു​മു​ള്ള​തെ​ന്ന് ഇ​തി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഇ​തി​നു​ള്ള കൃ​ത്യ​മാ​യൊ​രു മ​റു​പി​ടി സി​പി​എം നേ​താ​ക്ക​ളി​ൽ നി​ന്ന് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​ള്ള​തും ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് വ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത് പ്രേ​മ​ച​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ബി​ജെ​പി​യു​മാ​യു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു. ആ​ർ​എ​സ്പി​യും ബി​ജെ​പി​യും ത​മ്മി​ൽ കൊ​ല്ല​ത്ത് അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യു​ണ്ടാ​യി.

യു​ഡി​എ​ഫ് ഷു​വ​ർ സീ​റ്റു​ക​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത് കൊ​ല്ലം ആ​ണെ​ന്നു​ള്ള കാ​ര്യം ഇ​തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. കൊ​ല്ലം ബൈ​പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തു​മെ​ന്ന് അ​റി​യി​പ്പ് വ​ന്ന​തു​മു​ത​ൽ സി​പി​എം നേ​താ​ക്ക​ളും അ​ണി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളും പ്രേ​മ​ച​ന്ദ്ര​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം എം​പി​ക്കെ​തി​രേ അ​വ​ർ വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്.

ഇ​തി​നെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് ചേ​ർ​ന്ന യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മി​ച്ച പാ​ർ​ല​മെ​ന്‍റേ​റി​യ​നും മി​ക​ച്ച ഡി​ബേ​റ്റ​റു​മാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ക്കെ​തി​രേ തു​ട​ർ​ച്ചാ​യി ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബൈ​പാ​സ് ഉ​ദ്ഘാ​ട​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​തി​രു​ന്ന​ത് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല തെ​ര​ഞ്ഞ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ആ​ർ​എ​സ്പി തു​ട​ക്കം കു​റി​ച്ച് ക​ഴി​ഞ്ഞു. മു​ൻ‌ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ ക്യാ​പ്റ്റ​നാ​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ജാ​ഥ​യും അ​വ​ർ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സാ​ണ്. രാ​ഷ്ട്രീ​യം ഒ​ന്നും പ​റ​യാ​നി​ല്ലാ​തെ സി​പി​എം പ്രേ​മ​ച​ന്ദ്ര​നെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​സീ​സ് ആ​രോ​പി​ച്ചു. ഈ ​ജാ​ഥ 29ന് ​അ​ഞ്ചാ​ലും​മൂ​ട്ടി​ൽ സ​മാ​പി​ക്കും. യു​ഡി​എ​ഫി​ന്‍റെ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ല്ലാം വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും.

പ്രേ​മ​ച​ന്ദ്ര​ന് എ​തി​രേ​യു​ള്ള ഏ​തു​ത​രം ആ​ക്ഷേ​പ​വും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഗു​ണം ചെ​യ്യു​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ർ​എ​സ്പി സം​സ്ഥാ​ന-​ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്രേ​മ​ച​ന്ദ്ര​ന് എ​തി​രേ ഉ​ണ്ടാ​യ പ​ര​നാ​റി പ്ര​യോ​ഗം അ​ദ്ദേ​ഹ​ത്തി​ന് ഏ​റെ ഗു​ണം ചെ​യ്യു​ക​യു​ണ്ടാ​യെ​ന്നും ആ​ർ​എ​സ്പി നേ​തൃ​ത്വം പ​റ​യു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ആ​യി​രി​ക്കും കൊ​ല്ല​ത്ത് പ്രേ​മ​ച​ന്ദ്ര​നെ നേ​രി​ടു​ക എ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള സൂ​ച​ന​ക​ൾ. ഇ​തി​നു​മു​ന്നോ​ടി​യാ​യി സി​പി​എ​മ്മും ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ഷാ​റാ​ക്കി​യി​ട്ടു​ണ്ട്.

കൊ​ല്ല​ത്ത് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ആ​രാ​യി​രി​ക്കും എ​ന്ന​താ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​സി.​വി.​ആ​ന​ന്ദ​ബോ​സി​ന്‍റെ​യും സി​നി​മാ​താ​രം കൂ​ടി​യാ​യ സു​രേ​ഷ് ഗോ​പി എം​പി​യു​ടെ​യും പേ​രു​ക​ൾ പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്നു​ണ്ട്. മ​റ്റ് ചി​ല​രും പ​രി​ഗ​ണ​യി​ൽ ഉ​ണ്ട്. ഏ​താ​യാ​ലും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് കൂ​ടി സ്വീ​കാ​ര്യ​നാ​യ ആ​ളെ​യാ​യി​രി​ക്കും മ​ത്സ​രി​പ്പി​ക്കു​ക.
ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മെ​ന്നൊ​ക്കെ സി​പി​എ​മ്മും എ​ൽ​ഡി​എ​ഫും വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​എ.​ബേ​ബി​യെ 37,469 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ നി​ലം​പ​രി​ശാ​ക്കി​യ​ത്.
അ​തി​ന്‍റെ ക​ണ​ക്കു​തീ​ർ​ക്കാ​ൻ ഇ​ക്കു​റി സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വും ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന​ത്തെ അ​സ്ത്ര​വും എ​ടു​ത്ത് തൊ​ടു​ക്കു​മെ​ന്ന​ത് ത​ർ​ക്ക​മ​റ്റ​കാ​ര്യ​മാ​ണ്. അ​തി​നു​ള്ള കോ​പ്പു​കൂ​ട്ട​ലു​ക​ൾ അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​മു​ണ്ട്. കൊ​ല്ലം പൂ​ര​ത്തി​ൽ ഇ​ക്കു​റി ഒ​രു​പാ​ട് വി​സ്മ​യ കാ​ഴ്ച​ക​ൾ ഉ​ണ്ടാ​കും. അ​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും വോ​ട്ട​ർ​മാ​രും.