ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും കൊ​ല​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ൻ മരിച്ചനിലയിൽ
Sunday, January 20, 2019 11:37 PM IST
കോ​യ​ന്പ​ത്തൂ​ർ: ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും അ​മ്മ​യേ​യും കൊ​ല​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ക​രു​മ​ത്താം​പ്പ​ട്ടി അ​മ​ലി ന​ഗ​ർ ആ​ന്‍റ​ണി ആ​രോ​ഗ്യ​ദാ​സ് (38) ആ​ണ് ഭാ​ര്യ ശോ​ഭ​ന(30), അ​മ്മ ഭു​വ​നേ​ശ്വ​രി (65), മ​ക്ക​ളാ​യ റി​ത്വി​ക് മൈ​ക്കി​ൾ (ഏ​ഴ്), മ​റി​യ ഏ​യ്ഞ്ച​ലി​ൻ (ര​ണ്ട്) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി ആ​ത്മ​ഹ​മ​ത്യ ചെ​യ്ത​ത്. കൂ​ലി​പ്പാ​ള​യം ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് ആ​ന്‍റ​ണി ആ​രോ​ഗ്യ​ദാ​സ്.