പ്ര​തി​ഭാ​സം​ഗ​മ​വും സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും ഇ​ന്ന്
Sunday, January 20, 2019 11:39 PM IST
ച​വ​റ സൗ​ത്ത് : ഗു​ഹാ​ന​ന്ദ​പു​രം ഹ​യ​ർ​സെ​ക്ക​ന്‍റെ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഭാ​സം​ഗ​മ​വും സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും ഇ​ന്ന് ന​ട​ക്കും.
ഉ​ച്ച​യ്ക്ക് 1.30 ന് ​കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യി​ല്‍ ഹി​സ്റ്റ​റി​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പൂ​ര്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എ​ച്ച് .രാ​ഗേ​ഷി​ന്റെ മു​ഖ മൊ​ഴി​യോ​ടെ പ്ര​തി​ഭാ സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​കും. ഉ​ച്ച​യ​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത വ​ള​ര്‍​ത്താ​നാ​യി ഗു​ഹാ​ന​ന്ദ​പു​രം സ്കൂ​ളി​ല്‍ 1936 മു​ത​ല്‍ 2015വ​രെ പ​ഠി​ച്ചി​റ​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യ​ച്ച പ​ന്ത്ര​ണ്ടോ​ളം പേ​ര്‍ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തും.
തു​ട​ര്‍​ന്ന് നാ​ലി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സാ​യാ​ഹ്നം ജ​സ്റ്റി​സ് ബി.​കെ​മാ​ല്‍ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യ​ടോ​നു​ബ​ന്ധി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് ടിം ​ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി മു​ഖ്യാ​തി​ഥി​യാ​കും.