സൗ​ജ​ന്യ മു​ച്ചി​റി മു​ഖ​വൈ​ക​ല്യ നി​വാ​ര​ണ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, January 20, 2019 11:43 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പീ​പ്പി​ൾ ഫോ​റം, മം​ഗ​ലാ​പു​രം ജ​സ്റ്റീ​സ് കെ.​എ​സ്. ഹെ​ഗ്ഡെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, വ​യ​നാ​ട് പ്ര​സ് അ​ക്കാ​ഡ​മി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ പ്ര​സ് അ​ക്കാ​ഡ​മി ഹാ​ളി​ൽ സൗ​ജ​ന്യ മു​ച്ചി​റി മു​ഖ​വൈ​ക​ല്യ നി​വാ​ര​ണ ക്യാ​ന്പ് ന​ട​ത്തി. വി​കാ​സ് പീ​ഡി​യ സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​വി. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​നാ​ട് പീ​പ്പി​ൾ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ബെ​സി പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ൻ​സ് ഫാ​ന്‍റ​സി, വി​ൽ​ഫ്ര​ഡ് ജോ​സ് മു​തി​ര​കാ​ലാ​യി​ൽ, ജി​ൻ​സ് തോ​ട്ടു​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മം​ഗ​ലാ​പു​രം ജ​സ്റ്റീ​സ് കെ.​എ​സ്. ഹെ​ഗ്ഡെ ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഉ​മേ​ഷ് പോ​ച്ച​പ്പ​ൻ, ഡോ. ​അ​ക്ഷ​ത, ഡോ.​മാ​ള​വി​ക എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.
ത​ല​യോ​ട്ടി​യി​ലെ മു​ഴ, പ​തി​ഞ്ഞ​തും ചെ​രി​ഞ്ഞ​തു​മാ​യ മൂ​ക്ക്, മു​ച്ചി​റി, മു​റി മൂ​ക്ക്, ചെ​രി​ഞ്ഞ താ​ടി, പു​റ​ത്തേ​ക്ക് ത​ള്ളി​യ മോ​ണ, ചെ​റി​യ കീ​ഴ്ത്താ​ടി, നീ​ണ്ട താ​ടി​യെ​ല്ല്, ക​ണ്‍​പോ​ള​ക​ൾ​ക്കു​ള്ള വൈ​ക​ല്യ​ങ്ങ​ൾ, ത​ടി​ച്ച ചു​ണ്ടു​ക​ൾ, അ​ണ്ണാ​ക്കി​ലെ ദ്വാ​രം, അ​പ​ക​ട​ത്തി​ൽ സം​ഭ​വി​ച്ച ന്യൂ​ന​ത​ക​ൾ തു​ട​ങ്ങി ക​ഴു​ത്തി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ വൈ​ക​ല്യ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​യും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​ന്ന​വ​ർ​ക്ക് പൂ​ർ​ണ​മാ​യും യാ​ത്ര ചെ​ല​വ്, മ​രു​ന്ന് എ​ന്നി​വ​യു​ൾ​പ്പ​ടെ സൗ​ജ​ന്യ​മാ​യി മം​ഗ​ലാ​പു​രം ഹെ​ഗ്ഡെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ചെ​യ്തു​കൊ​ടു​ക്കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ചി​കി​ത്സ​യാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്.