ക​ടു​വ​യെ കൂട് വ​ച്ച് പി​ടി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്
Sunday, January 20, 2019 11:43 PM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വി​ലി​റ​ങ്ങി​യ ക​ടു​വ​യെ കൂ​ട് വ​ച്ച് പി​ടി​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
ഒ​രാ​ഴ്ച​യാ​യി​ട്ടും പ്ര​ദേ​ശ​ത്ത് ഭീ​തി പ​ര​ത്തു​ന്ന ക​ടു​വ​യെ തു​ര​ത്തു​ന്ന​തി​ന് മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ക​ടു​വ​യെ അ​ടി​യ​ന്ത​ര​മാ​യി കൂ​ട് വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​നം മ​ന്ത്രി​യെ സ​മീ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ടു​വാ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ൻ, ബി​ജു പു​ല​ക്കു​ടി​യി​ൽ, പി.​കെ. ജോ​സ്, മ​നോ​ജ് ഉ​തു​പ്പാ​ൻ, ബി​ജു മ​രോ​ട്ടി​മു​ട്ടി​ൽ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.