ജ​ന​കീ​യ​മാ​ക്കാ​ൻ ഞാ​റ്റ​ടി സം​ഘ​വും കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ർ​പ​റേ​ഷ​നും കൈ​കോ​ർ​ക്കു​ന്നു
Sunday, January 20, 2019 11:44 PM IST
ക​ൽ​പ്പ​റ്റ: ഉ​യ​ർ​ന്ന നെ​ല്ലു​ത്പാ​ദ​നം സാ​ധ്യ​മാ​ക്കു​ന്ന കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി ജ​ന​കീ​യ​മാ​ക്കാ​ൻ അ​ന്പ​ല​വ​യ​ൽ മാ​ളി​ക ഞാ​റ്റ​ടി സം​ഘ​വും കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​ർ​പ​റേ​ഷ​നും കൈ​കോ​ർ​ക്കു​ന്നു. പ്ര​ത്യേ​ക ക​ളി​ക്കൂ​ട്ടി​ലും വ​ള​ക്കൂ​ട്ടി​ലും ത​യാ​റാ​ക്കു​ന്ന നെ​ൽ​വി​ത്ത്(​പെ​ല്ല​റ്റ്) ഉ​പ​യോ​ഗി​ച്ചു​ള്ള നെ​ൽ​കൃ​ഷി​യി​ലാ​ണ് കോ​ർ​പ​റേ​ഷ​നും ഞാ​റ്റ​ടി സം​ഘ​വും സ​ഹ​ക​രി​ക്കു​ന്ന​ത്. അ​ന്പ​ല​വ​യ​ലി​ലെ യു​വ ക​ർ​ഷ​ക​ൻ മാ​ളി​ക കു​ന്നേ​ൽ അ​ജി തോ​മ​സ് വി​ക​സി​പ്പി​ച്ച​താ​ണ് കെ​ട്ടി​നാ​ട്ടി കൃ​ഷി​മു​റ.
അ​ജി തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യി രൂ​പീ​ക​രി​ച്ച​താ​ണ് ഞാ​റ്റ​ടി സം​ഘം. അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം മു​ൻ മേ​ധാ​വി ഡോ.​രാ​ധ​മ്മ പി​ള്ള, ഡോ.​സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ് റോ​സ്, പ്ര​സീ​ദ്കു​മാ​ർ ത​യ്യി​ൽ, വി​പി​ൻ മാ​ത്യു കു​ന്നേ​ൽ, കെ.​എ​സ്. ഷൈ​ജു, സ​ജീ​വ് മീ​ന​ങ്ങാ​ടി, എം. ​ശി​വ​രാ​മ​ൻ മാ​ളി​ക, സി.​ബി. പ്ര​ശാ​ന്ത് എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ട​താ​ണ് കേ​ര​ളം മു​ഴു​വ​നും പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള സം​ഘം.
കോ​ർ​പ​റേ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ഞാ​റ്റ​ടി സം​ഘം പെ​ല്ല​റ്റു​ക​ൾ എ​ത്തി​ക്കും. കൃ​ഷി​രീ​തി​യി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കും. കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ ഒ​രേ​ക്ക​റി​ൽ കൃ​ഷി​ക്ക് ഏ​ക​ദേ​ശം 80,000 പെ​ല്ല​റ്റാ​ണ് വേ​ണ്ട​ത്. പ​ണി​ക്കൂ​ലി ഉ​ൾ​പ്പെ​ടെ പെ​ല്ല​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് മാ​ത്ര​മാ​ണ് സം​ഘം കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു വാ​ങ്ങു​ക. ഇ​തു​ൾ​പ്പെ​ടെ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ധാ​ര​ണാ​പ​ത്ര​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും ഞാ​റ്റ​ടി ഭാ​ര​വാ​ഹി​ക​ളും അ​ടു​ത്ത ദി​വ​സം ഒ​പ്പി​ടും. സാ​ങ്കേ​തി​ക വി​ദ്യ ക​ർ​ഷ​ക​ർ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ത​യാ​റാ​യ കേ​ര​ള​ത്തി​ലെ ആ​ദ്യ സം​ഘ​മാ​ണ് ഞാ​റ്റ​ടി​യെ​ന്നു പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
മെ​ച്ച​പ്പെ​ട്ട നെ​ല്ലു​ത്പാ​ദ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു പു​റ​മേ കൃ​ഷി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും സ​ഹാ​യ​ക​മാ​ണ് കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി. 2013-’14ൽ ​ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യും അ​ന്പ​ല​വ​യ​ൽ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും അ​ജി തോ​മ​സ് വി​ക​സി​പ്പി​ച്ച​താ​ണി​ത്. ഇ​തി​ന​കം 32 ത​വ​ണ പ​രി​ഷ്ക​രി​ച്ചു. കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ ഏ​ക്ക​റി​ൽ ശ​രാ​ശ​രി 200 പ​റ നെ​ല്ല് വി​ള​വ് ല​ഭി​ക്കും. ഇ​ത​ര രീ​തി​ക​ളെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 50 പ​റ നെ​ല്ലി​ന്‍റെ ഉ​ത്പാ​ദ​ന​മാ​ണ് കൂ​ടു​ത​ൽ. കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ വി​ള​യി​ക്കു​ന്ന നെ​ല്ലി​ൽ പ​തി​രും കു​റ​വാ​യി​രി​ക്കും. കീ​ട​നാ​ശി​നി പ്ര​യോ​ഗം വേ​ണ്ടെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.
കെ​ട്ടി​നാ​ട്ടി രീ​തി​യി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ത്തി​നു സം​സ്ഥാ​ന പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് 2017ൽ ​അ​നു​വ​ദി​ച്ച 2.7 ല​ക്ഷം രൂ​പ അ​ജി തോ​മ​സി​നു ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ്രാ​ദേ​ശി​ക ഗ​വേ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.