മ​ല​യോ​ര​ത്തി​ന്‍റെ മേ​ജ​ർ​ക്ക് നാ​ടി​ന്‍റെ ആ​ദ​രം
Sunday, January 20, 2019 11:47 PM IST
തി​രു​വ​മ്പാ​ടി: അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന മ​ല​യോ​ര​ത്തി​ന്‍റെ മേ​ജ​ർ റി​നൂ​ബി​നെ മ​ഹോ​ത്സ​വ വേ​ദി​യി​ൽ നാ​ടി​ന്‍റെ ആ​ദ​രം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന മ​ല​യോ​ര മ​ഹോ​ത്സ​വ​ത്തി​ലാ​ണ് മേ​ജ​ർ റി​നൂ​ബി​നെ ആ​ദ​രി​ച്ച​ത്. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ റി​നൂ​ബ് ജ​മ്മു സാം​ബാ സെ​ക്ട​റി​ൽ ആ​ന്‍റി ടെ​റ​റി​സ്റ്റ് ഓ​പ്പ​റേ​ഷ​ൻ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വം വ​ഹി​ച്ചു വ​രു​ന്നു.

മ​ല​യോ​ര മ​ഹോ​ത്സ​വ​ത്തി​ന് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ മേ​ജ​ർ പ​ട്ടാ​ള വേ​ഷ​ത്തി​ൽ എ​ത്തി​യ​ത് മേ​ള​യി​ൽ എ​ത്തി​യ​വ​ർ​ക്ക് കൗ​തു​ക​മാ​യി ച​ട​ങ്ങി​ൽ തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം ​തോ​മ​സ് മേ​ജ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​ന്നു​കാ​ലി ക​ന്നു​കു​ട്ടി പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് മേ​ജ​ർ റി​നൂ​ബ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​യോ​ര മ​ഹോ​ത്സ​വ വേ​ദി​യി​ൽ​വെ​ച്ച് "ബി​ഹൈ​ൻ​ഡ് ദി ​ബ്ലാ​ക്ക് ബോ​ർ​ഡ്' എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ചി​ത്ര​ക​ലാ കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ വ​ര​ച്ച ചി​ത്രം സം​ഘാ​ട​ക സ​മി​തി​യി​ൽ നി​ന്ന് മേ​ജ​ർ ഏ​റ്റു വാ​ങ്ങി. തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന മു​ക്കം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷ്, ഉ​ത്സ​വ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​സാ​ദ് സു​ന്ദ​ര​ൻ പ്ര​ണ​വം, അ​ജു ഇ​മ്മാ​നു​വ​ൽ, അ​ഗ​സ്ത്യ​ൻ, സി.​ടി. ന​ടേ​ശ​ൻ, സൗ​ഫി​ക് വെ​ങ്ങ​ള​ത് കെ​ട്ടി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.