മുക്കം കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാവുന്നു
Sunday, January 20, 2019 11:47 PM IST
മു​ക്കം: മു​ക്കം, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​ക​ളെ​യും സ​മീ​പ​ത്തെ ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള മു​ക്കം മേ​ജ​ർ കു​ടി​വെ​ള്ള​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാ​കു​ന്നു. പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ക്കം, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​ക​ൾ​ക്ക് പു​റ​മേ കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ, ചാ​ത്ത​മം​ഗ​ലം, മാ​വൂ​ർ, ഓ​മ​ശേ​രി, കി​ഴ​ക്കോ​ത്ത്, മ​ട​വൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​ദ്ധ​തി​ക്കു കീ​ഴി​ൽ വ​രി​ക. പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 400 കോ​ടി രൂ​പ​യാ​യാ​ണ്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കും വേ​ണ്ടി മു​ക്കം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഹാ​ളി​ൽ വ​ച്ച് യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​മം​ഗ​ലം എം​എ​ൽ​എ പി.​ടി.​എ. റ​ഹീം, കൊ​ടു​വ​ള്ളി എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖ്, മു​ക്കം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ കൊ​ടു​വ​ള്ളി, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ബാ​ബു എ​ന്നി​വ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​രാ​യ വി.​കെ. വി​നോ​ദ് (കാ​ര​ശേ​രി), സി.​ടി.​സി അ​ബ്ദു​ള്ള (കൊ​ടി​യ​ത്തൂ​ർ), കെ.​എ​സ്. ബീ​ന (ചാ​ത്ത​മം​ഗ​ലം), മു​നീ​റ​ത്ത് (മാ​വൂ​ർ), ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ൽ (ഓ​മ​ശേ​രി), എ​ൻ.​സി. ഉ​സൈ​ൻ (കി​ഴ​ക്കോ​ത്ത്), വി.​സി. അ​ബ്ദു​ൽ​ഹ​മീ​ദ് (മ​ട​വൂ​ർ), മു​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം.​കെ. ഹ​രീ​ഷ്, മ​റ്റു ന​ഗ​ര​സ​ഭ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് എ​ൻ​ജി​നീ​യ​ർ സു​രേ​ഷ് കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ എം.​കെ. മൊ​യ്തീ​ൻ​കോ​യ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.