അ​വ​ധി ദി​ന​ത്തി​ൽ കൃ​ഷിപാ​ഠ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, January 20, 2019 11:47 PM IST
പേ​രാ​മ്പ്ര: അ​വ​ധി ദി​ന​ത്തി​ൽ കൃ​ഷി പാ​ഠ​ത്തി​ന്‍റെ പു​തി​യ അ​നു​ഭ​വ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. 'മി​ക​ച്ച ക​ർ​ഷ​ക​യോ​ടൊ​പ്പം ഒ​രു ദി​നം'​എ​ന്ന പേ​രി​ൽ നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പേ​രാ​മ്പ്ര ബ്ലോ​ക്കി​ലെ മി​ക​ച്ച ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൊ​ച്ചാ​ട് പാ​റ​ച്ചോ​ല സ്വ​ദേ​ശി പു​ന​ത്തി​ൽ ഖ​ദീ​ജ കു​ട്ടി​യു​ടെ വീ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ലെത്തിയ​ത്. കൃ​ഷി നി​ലം ഒ​രു​ക്ക​ൽ പ്ര​വ​ർ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മി​ക​ച്ച ക​ർ​ഷ​ക​യെ ആ​ദ​രി​ക്ക​ലും കൃ​ഷി​യി​ട​ത്തി​ൽ വാ​ർ​ഡ് മെംബർ സ​നി​ല ചെ​റു​വ​റ്റ നി​ർ​വ​ഹി​ച്ചു‌. പി. ​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ നി​ലം ഒ​രു​ക്കി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​സി. മു​ഹ​മ്മ​ദ്‌ സി​റാ​ജ്, ടി.​കെ. നൗ​ഷാ​ദ്, ടി.​കെ. മു​ഹ​മ്മ​ദ്‌ അ​ലി, കെ.​കെ. റ​സി​യ, ടി.​കെ. ഫാ​ത്തി​മ, ടി.​പി. പ്ര​സീ​ത, കെ.​പി.​എം. ക​ല്യാ​ണി, എ. ​സു​ബൈ​ദ, ആ​ബേ​ൽ ബേ​ബി ജോ​സ്, അ​ല​ന്‍റ് സി​ദ്ദി​ഖ്, എ​സ്.​ആ​ർ. അ​ഭി​ന​വ്, നേ​ഹ ല​ക്ഷ്മി,അ​ഭി​രാം പ്ര​സം​ഗി​ച്ചു.