പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണം; കെ​എ​സ്എ​സ്പി​യു
Sunday, January 20, 2019 11:49 PM IST
പേ​രാ​മ്പ്ര: പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണ​ണെ​ന്ന് കേ​ര​ള സ്‌​റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​ണേ​ഴ്‌​സ് യൂ​ണി​യ​ന്‍ (കെ​എ​സ്എ​സ്പി​യു) പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് നോ​ര്‍​ത്ത് യൂ​ണി​റ്റ് വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പെ​ട്ടു. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. സു​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഘ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​ഘ​ട​ന ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി കെ​എ​സ്എ​സ്പി​യു ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി. ​ജോ​സ​ഫ് സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ന്‍ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ കെ.​കെ. രാ​ഘ​വ​ന്‍ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.
എം.​കെ. കു​ഞ്ഞ​ന​ന്ത​ന്‍, ടി.​എ​ച്ച്. നാ​രാ​യ​ണ​ന്‍, പി. ​ശ്രീ​ധ​ര​ന്‍, എം.​പി. നാ​രാ​യ​ണി, സി.​എ​ച്ച്. കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണിം​ഗ് ഓാ​ഫീ​സ​ര്‍ പി. ​സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി. പി.​കെ. രാ​ഘ​വ​ന്‍ (പ്ര​സി​ഡ​ന്‍റ്), എ​ന്‍.​കെ. ദാ​മോ​ധ​ര​ന്‍ നാ​യ​ര്‍, വി. ​നാ​രാ​യ​ണി (വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), ടി.​കെ. നാ​രാ​യ​ണ​ന്‍ (സെ​ക്ര​ട്ട​റി), സി.​എ​ച്ച്. കു​മാ​ര​ന്‍, സി.​കെ. കു​ഞ്ഞി​രാ​മ​ക്കു​റു​പ്പ് (ജോ: ​സെ​ക്ര​ട്ട​റി​മാ​ര്‍), കെ.​കെ. രാ​ഘ​വ​ന്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.